തൊഴിലിടങ്ങളിൽ പരിശോധന

പന്തീരാങ്കാവ്: ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ഒളവണ്ണ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പരിശോധന നടത്തി. മലമ്പനി ഉൾെപ്പടെ സാംക്രമികരോഗങ്ങൾ പടരുന്ന പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 80ഓളം ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. തൊഴിലാളികൾക്കിടയിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വൃത്തിഹീനമായ അവസ്ഥയിലുള്ള ഒരു തൊഴിലിടത്തി​െൻറ ഉടമയിൽനിന്ന് പിഴ ഈടാക്കി. ഒളവണ്ണ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്െപക്ടർ പി.പി. മുഹമ്മദ് പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.