'ബീച്ചിലെ നടപ്പാത നവീകരിക്കണം'

കോഴിക്കോട്: കോർപറേഷൻ ഒാഫിസ് മുതൽ സീക്വീൻ ഹോട്ടൽ വരെയുള്ള ബീച്ച് നടപ്പാതയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും ഉടനെ നവീകരിക്കണമെന്നും സൗഹൃദതീരം ബീച്ച് കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് 15 വർഷം മുമ്പ് പണിത ഇൗ നടപ്പാതകളിൽ ദിവസേന ആയിരക്കണക്കിന് ആളുകളാണ് പ്രഭാത, സായാഹ്ന നടത്തത്തിനും കുടുംബസമേതം വിശ്രമിക്കാനും എത്തിച്ചേരുന്നത്. ഇവിടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ഇൻറർലോക്കുകളും ടൈലുകളും ഗ്രാനൈറ്റ്പാളികളും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. നിരവധി തവണ അധികൃതർക്ക് സൗഹൃദതീരം പ്രവർത്തകർ നിവേദനം നൽകിയിരുന്നു. എന്നാൽ, വേണ്ട നടപടികൾ ഇതുവരെ എടുത്തിട്ടില്ല. എത്രയും പെെട്ടന്ന് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് കെ.എസ്. അരുൺദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. സുൽഫിക്കർ, ബി.വി. മുഹമ്മദ് അഷ്റഫ്, പി.വി. മുഹമ്മദ് സാലിഹ്, കെ. നിതിൻരാജ്, വി. ഫിറോസ്ഖാൻ, സി.ടി. ഇമ്പിച്ചിക്കോയ, എ.എം. നസീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.