സി.പി.എം ജാഗ്രത സായാഹ്നം 27ന് മുക്കത്ത്

മുക്കം: മുതലെടുപ്പിന് ശ്രമിക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ പ്രവർത്തകരെ ഒറ്റപ്പെടുത്തുക, കഠ്വ സംഭവത്തിൽ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച മുക്കത്ത് ജാഗ്രത സായാഹ്നം സംഘടിപ്പിക്കും. വൈകീട്ട് നാലിന് ബസ്സ്റ്റാൻഡ് പരിസരത്താണ് പരിപാടി. ഡോ. എം.എൻ. കാരശ്ശേരി, ജോർജ് എം. തോമസ് എം.എൽ.എ എന്നിവർ പങ്കെടുക്കുമെന്ന് ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ അറിയിച്ചു. വിഷ്വൽ മീഡിയ ക്യാമ്പ് സമാപിച്ചു കൊടിയത്തൂർ: ലീഡ് സ്ക്വയർ വാദിറഹ്മയും കാരറ്റ് ഫിലിം അക്കാദമിയും സംയുക്തമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിഷ്വൽ മീഡിയ ക്യാമ്പ് സമാപിച്ചു. കുട്ടികൾ നിർമിച്ച മൂന്ന് ഷോർട്ട് ഫിലിമുകളുടെ പ്രദർശനവും നടന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള അവാർഡുകളും അംഗീകാരപത്രവും തിരക്കഥാകൃത്തും അഭിനേതാവുമായ സുഹൈൽ അരീക്കോട് വിതരണം ചെയ്തു. സംവിധായകനും സംസ്ഥാന അവാർഡ് ജേതാവുമായ സിദ്ദീഖ് ചേന്ദമംഗലൂർ മുഖ്യാതിഥിയായി. വാദിറഹ്മ ഗവേണിങ് ബോഡി അംഗം പ്രഫ. എം.എ. അജ്മൽ, പി.പി. സുബൈർ, ഷെജ മഹറിൻ, ഫഹ്മി ഫസൽ, സുറൂർ മുദ്ദസിർ എന്നിവർ സംസാരിച്ചു. കാരറ്റ് ഫിലിം മീഡിയ ചീഫ് യാസർ അറഫാത്ത്, ത്വൽഹ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.