മുക്കത്ത് ജില്ലതല ചക്ക മഹോത്സവം മെയ് മൂന്നിന്

മുക്കം: കാരശ്ശേരി സഹകരണ ബാങ്കി​െൻറ സഹകരണത്തോടെ േമയ് മൂന്നിന് മുക്കത്ത് ജില്ലതല ചക്ക മഹോത്സവം സംഘടിപ്പിക്കുന്നു. രാവിലെ 10ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ലക്ഷം രൂപവരെ സമ്മാനമുള്ള മത്സരങ്ങളും നടക്കും. മംഗളൂരു സ്വദേശി ജാക്ക് അനിലി​െൻറ നഴ്സറി സ്റ്റാളുമുണ്ടാവും. കുടുംബശ്രീ യൂനിറ്റുകൾ, വനിത സഹകരണ സംഘങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളും മേളയിലുണ്ടാവും. പരിശീലന ക്ലാസുകളും നടക്കും. സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുൻ കൃഷി ഓഫിസർ പി. രാജൻ (ജന. കൺ), കോടഞ്ചേരി കൃഷി ഓഫിസർ ഷബീർ അഹമ്മദ് (കൺ.), പ്രിയ മോഹൻ (മത്സര കൺ.) എന്നിവരെ തിരെഞ്ഞടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.