വേനൽചൂടിൽ പുഴമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികൾ ദുരിതത്തിൽ

മുക്കം: വേനൽചൂട് കനത്തതോടെ ഇരുവഴിഞ്ഞിപ്പുഴയിലെ മത്സ്യലഭ്യത കുറയുന്നു. ഇതേതുടർന്ന് ഉൾനാടൻ മത്സ്യബന്ധനതൊഴിലാളികൾ ദുരിതത്തിലായി. ചൂട് കനത്തതോടെ മത്സ്യങ്ങൾ ആഴപ്രദേശങ്ങളിൽ അഭയം തേടിയതായാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. വീശുവല, തണ്ടാടിവല എന്നിവ ഉപയോഗിച്ച് മീൻപിടിക്കുന്ന നൂറുകണക്കിന് ഉൾനാടൻ മത്സ്യത്തൊഴിലാളികളും മീനുകൾ ലഭിക്കാതെ നിരാശരായി മടങ്ങുകയാണ്. ഡിസംബർ, ജനുവരി മാസങ്ങളിൽ ഇരുവഴിഞ്ഞിപ്പുഴയിൽ നിന്ന് വാള, ബ്രാൽ, ചേറുമീൻ തുടങ്ങിയവ സുലഭമായി കിട്ടിയിരുന്നു. വേനലിൽ മോശമില്ലാതെ മീനുകൾ ലഭിച്ചിരുന്നു. ശരാശരി ഒരോ മത്സ്യത്തൊഴിലാളികൾക്ക് വർഷത്തിൽ 100 മുതൽ 150 വരെ വാളമത്സ്യങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ പത്ത് വാളകൾ പോലും ലഭിക്കാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് തണ്ടാടിവലകൾ തലങ്ങും വിലങ്ങുമൊക്കെയിെട്ടങ്കിലും കറിവെക്കാൻ പോലും മത്സ്യം കിട്ടാത്ത അവസ്ഥയാെണന്ന് മത്സ്യത്തൊഴിലാളികളിലൊരാൾ പറഞ്ഞു. വേനൽക്കാലങ്ങളിൽ കൂറകൾ ഉപയോഗിച്ച് ചേറുമീൻപിടിക്കുന്ന നിരവധി പേരുണ്ട്. പേക്ഷ, ചേറുമീനും ഇരുവഴിഞ്ഞിപ്പുഴയിൽ നിന്ന് അപ്രത്യക്ഷമായ മട്ടാണ്. ഒരു കാലത്ത് ഇരുവഴിഞ്ഞിപ്പുഴയുടെ പ്രധാനമത്സ്യക്കൊയ്ത്തായിരുന്നു ആറ്റ് കൊഞ്ച് അഥവാ കതല ചെല്ലി. കുള അട്ടകളെയും മണ്ണിരകളെയും ഉപയോഗിച്ച് ആറ്റ് കൊഞ്ചിനെ പിടികൂടുന്ന ഒട്ടേറെ ഉൾനാടൻ മത്സ്യതൊഴിലാളികൾ ഇരുവഴിഞ്ഞിപ്പുഴയിലുണ്ടായിരുന്നു. വലിയ കാലുകളുള്ള കതല ചെല്ലികൾ ഇരുവഴിഞ്ഞിപ്പുഴയിൽ നിന്ന് പത്ത് വർഷത്തോളമായി വംശനാശം സംഭവിച്ചുകഴിഞ്ഞിരിക്കയാണ്. അട്ടകൾ കൊണ്ടുള്ള ആറ്റ് കൊഞ്ച് പിടിത്തവും അന്യമായി. പല മത്സ്യങ്ങളും വംശനാശത്തി​െൻറ വക്കിലാണ്. വാളകളും ഇരുവഴിഞ്ഞിപ്പുഴയുടെ പ്രധാനപ്പെട്ട മത്സ്യസമ്പത്തായിരുന്നു. ഒരോ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് രണ്ട് കിലോഗ്രാം മുതൽ എട്ട് കിലോഗ്രാം വരെയുള്ള വാളകൾ തണ്ടാടി വലകളിലും കൊത്ത് ചൂണ്ടലിൽ പോലും ലഭിച്ചിരുന്നു. ഇവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാെണന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റം ഇരുവഴിഞ്ഞിപ്പുഴയുടെ മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇരുവഴിഞ്ഞിപ്പുഴയിൽ നിന്ന് മീൻ പിടിച്ച് ഉപജീവനം കഴിക്കുന്ന നിരവധി പേർ മീൻ ലഭിക്കാതെ ബുദ്ധിമുട്ടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.