കരട് വോട്ടര്‍പട്ടിക: കോൺഗ്രസ്​ പരാതി നല്‍കി

ഉള്ള്യേരി: കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പന്തലായനി നിയോജക മണ്ഡലത്തിലും ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി നിയോജക മണ്ഡലത്തിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പരാതികളും ആക്ഷേപങ്ങളും കേള്‍ക്കുന്നതിനുമുള്ള സമയക്രമം പ്രസിദ്ധീകരണങ്ങള്‍ക്ക് തെറ്റായി നല്‍കിയതായി ഉള്ള്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയതായി മണ്ഡലം പ്രസിഡൻറ് സതീഷ്‌ കന്നൂര്‍ അറിയിച്ചു. തണല്‍ ഉള്ള്യേരി: അബൂദബി ഘടകം നിലവില്‍ വന്നു ഉള്ള്യേരി: ഉള്ള്യേരിയില്‍ ആരംഭിക്കുന്ന തണല്‍ ഡയാലിസിസ് കേന്ദ്രത്തി​െൻറ അബൂദബി ചാപ്റ്റര്‍ നിലവില്‍ വന്നു. അബൂദബി യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്തു. പി.കെ.ഐ. മുഹ്യിദ്ദീന്‍ (പ്രസി)‌, ശരീഫ്, അബ്ദുൽ മജീദ്‌ (വൈ. പ്രസി), നിസാര്‍ മടത്തിൽ (ജന. സെക്ര), ഹാഫിസ്, അലി കാരയാട്ട് (ജോ. സെക്ര), ഹംസ ഒമര്‍ (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സ​െൻറര്‍ നിലവില്‍ വരുന്നതോടെ ഉള്ള്യേരി, നടുവണ്ണൂർ, അത്തോളി, ബാലുശ്ശേരി, കോട്ടൂർ, പനങ്ങാട് എന്നീ പഞ്ചായത്തുകളിലെ വൃക്കരോഗികള്‍ക്ക് ചികിത്സ ലഭ്യമാവും. വിവിധ പഞ്ചായത്ത് കോഒാഡിനേറ്റര്‍മാരായി ഷജീര്‍, അഷ്റഫ് നാറാത്ത്, സബാഹ് പറമ്പിന്‍മുകള്‍, ഷബീര്‍, ഷാഹിദ് അത്തോളി, നൗഫല്‍ വേളൂർ, അബ്ദുസ്സമദ് നടുവണ്ണൂര്‍, ഹഫ്സൽ, കോയ പാലോളി, സാബിക്ക്, മന്‍സൂര്‍ ഹക്കീം എന്നിവരെ തെരഞ്ഞെടുത്തു. മുസ്തഫ മുട്ടുങ്ങൽ, റഫീഖ് എൻ. നാറാത്ത്, സാദത്ത്‌ വാണിമേൽ, റഫീഖ് കടമേരി, സിറാജ് പള്ളിക്കര, റസാഖ് അത്തോളി, ഷാഹിദ് അത്തോളി, ഷെരീഫ്, നൗഷാദ് കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. പി.കെ.ഐ. മുഹ്യിദ്ദീന്‍ സ്വാഗതവും ഹംസ ഉമര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.