കുടിവെള്ള വിതരണം ആരംഭിച്ചു

പേരാമ്പ്ര: കുടിവെള്ള ക്ഷാമം രൂക്ഷമായ നൊച്ചാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വാളൂർ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ള വിതരണത്തി​െൻറ ഉദ്‌ഘാടനം ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് നിർവഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ് ടി.കെ. ഇബ്രാഹിം, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് ആർ.കെ. മുനീർ, ജനറൽ സെക്രട്ടറി ടി.പി. നാസർ, കെ. അബൂബക്കർ, ഷഹീർ മുഹമ്മദ് രയരോത്ത്, വി. ബീരാൻ, കെ.പി. രതീഷ്, പി. മുഹമ്മദ്, പി. അസൈനാർ, സി. മജീദ്, പി.എം. കുഞ്ഞിപ്പോക്കർ, അനസ് വാളൂർ, മുഹമ്മദ് റൈസൽ, സക്കീന മജീദ്, പി. നസീമ തുടങ്ങിയവർ സംബന്ധിച്ചു. യുവത്വത്തെ പുനഃക്രമീകരിക്കല്‍ കാലഘട്ടത്തി​െൻറ അനിവാര്യത -വി.ആര്‍. സുധീഷ് പേരാമ്പ്ര: യുവത്വത്തെ പുനഃക്രമീകരിക്കല്‍ കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്നും സാമൂഹികപ്രതിബദ്ധതയുള്ള ഒരു സമൂഹത്തി​െൻറ സൃഷ്ടിക്ക് യുവത്വത്തി​െൻറ അഭിരുചികളെയും സര്‍ഗാത്മക ശേഷിയെയും നാടി​െൻറ പുരോഗതിക്കായി ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും പ്രമുഖ എഴുത്തുകാരനും എസ്.എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായ വി.ആര്‍. സുധീഷ് അഭിപ്രായപ്പെട്ടു. യുവത്വത്തി​െൻറ അഭിരുചികളെയും സര്‍ഗാത്മക ശേഷിയെയും നാടി​െൻറ പുരോഗതിക്കായി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച റീസെറ്റ് യൂത്ത് വിങ്ങി​െൻറ യുവജന ശില്‍പശാല പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീസെറ്റി​െൻറ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കണ്‍വീനര്‍ കെ.വി. കുഞ്ഞിരാമന്‍ വിശദീകരിച്ചു. െട്രയിനര്‍ സി.കെ. റാഷിദ് ഐസ് ബ്രേക്കിങ് സെഷന് നേതൃത്വം നല്‍കി. വി.പി. അബ്ദുല്‍ ബാരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റീസെറ്റ് ടാലൻറ്സ് ഡയറക്ടര്‍ ടി. സലീം, ടീച്ചേഴ്‌സ് വിങ് ജനറല്‍ സെക്രട്ടറി സല്‍മാന്‍, യൂത്ത് കോഒാഡിനേറ്റര്‍ സാബു, സീന, പി. കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു. റീസെറ്റ് യൂത്ത് വിങ് പ്രസിഡൻറ് ഇ. ബിജു അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ഷിഹാബ് കന്നാട്ടി സ്വാഗതവും സെക്രട്ടറി വിധുന്‍ ലാല്‍ നന്ദിയും പറഞ്ഞു. വി.എം. ഫിറോസ്, അഖില, ഡി. ദിവ്യ, ഇ.കെ. നാസര്‍, വി.എം. ദീപുലാല്‍, എ.വി. സജീന, നാസര്‍ ഇരുകുളങ്ങര, റൗള്‍ ലാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.