രാമനാട്ടുകര ഷോപ്പിങ്​ ഫെസ്​റ്റിവൽ പ്രഖ്യാപന കൺവെൻഷൻ

രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് ആഭിമുഖ്യത്തിൽ മേയ് മുതൽ ആരംഭിച്ച് 150 ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലി​െൻറ പ്രഖ്യാപന കൺവെൻഷൻ നടത്തി. മണ്ഡലം പ്രസിഡൻറ് ഒ.പി. രാജൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. യൂനിറ്റ് പ്രസിഡൻറ് അലി പി. ബാവ അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് മണ്ഡലം പ്രസിഡൻറ് ബിജോയ് ചെറുവണ്ണൂർ, യൂനിറ്റ് ജനറൽ സിക്രട്ടറി പി. എം. അജ്മൽ, കെ.കെ. ശിവദാസ്, എം.കെ. ശമീർ, അസ്ലം പാണ്ടികശാല, സി. ദേവൻ, എ.കെ. അബ്ദുൽ റസാഖ്, പി.ടി. ചന്ദ്രൻ, സി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ഇയോൺ കാർ ഉൾപ്പെടെ ആയിരത്തോളം സമ്മാനങ്ങളുള്ള രാമനാട്ടുകര ഷോപ്പിങ് ഫെസ്റ്റിവലിൽ മാസാന്ത നറുക്കെടുപ്പും റമദാൻ-ഓണം ഫെസ്റ്റിവൽ നറുക്കെടുപ്പും നടത്തും. ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ മാല കവർന്നു ഫറോക്ക്: ബസ് കാത്ത് വെയ്റ്റിങ് ഷെഡിൽ നിൽക്കുകയായിരുന്ന യുവതിയുടെ രണ്ട് പവൻ സ്വർണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. കൊളത്തറ സ്വദേശി സ്മിതയുടെ (36) മാലയാണ് കൊളത്തറ പള്ളിത്താഴം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ച് കവർന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും അമിത വേഗത്തിൽ ബൈക്ക് ഓടിച്ച് രക്ഷപ്പെട്ടു. യുവതിയുടെ പരാതിയെ തുടർന്ന് നല്ലളം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.