പുതുപ്പാടിയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിലെ വള്ളിയാട് നാല് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി ബോധവത്കരണ ക്ലാസുകൾ നടത്തി. റബർ, കൊക്കോ തോട്ട ഉടമകളുടെ യോഗവും നടത്തി. കുടുംബശ്രീയുടെ സഹകരണത്തോടെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന ടീം പ്രദേശത്തെ മുഴുവൻ വീടുകളിലും ബോധവത്കരണവും കൊതുക് ഉറവിട നശീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒതയോത്ത് അഷ്റഫ്, വാർഡ് മെംബർ ഫാത്തിമ ബീവി, മെഡിക്കൽ ഓഫിസർ ഡോ. കെ. വേണുഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദ്ദനൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി. ഷിബു, അബ്ദുൽ ഗഫൂർ, വി.ആർ. റിനീഷ്, എൻ. ബിബി, ഇ. ദാസ്, പത്മജ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.