പുഴയിൽ തള്ളിയ വള്ളങ്ങൾ അപകടക്കെണി

ചാലിയം: കരുവൻ തിരുത്തി പാലത്തിന് സമീപം തള്ളിയ വള്ളങ്ങൾ അപകടക്കെണിയാകുന്നു. വർഷത്തിലേറെയായി ഇവിടെ നിർത്തിയിട്ട രണ്ട് ചുണ്ടൻ വള്ളങ്ങൾ തകർന്ന് ഏറക്കുറെ മുങ്ങിയ നിലയിലാണ്. മറ്റൊന്ന് നശിച്ചുകൊണ്ടിരിക്കുന്നു. പാലത്തി​െൻറ തൂണിനോട് ചേർന്ന് കെട്ടിയിട്ട വള്ളങ്ങൾ വേലിയേറ്റ-വേലിയിറക്ക സമയങ്ങളിൽ തൂണിനും ക്ഷതമേൽപിക്കും. മൺസൂണിൽ ജലമൊഴുക്ക് ശക്തിപ്പെടുമ്പോൾ ഇപ്പോൾ കെട്ടിയിട്ട വടം പൊട്ടി ഇവ ഒഴുക്കിൽപെടാനും സാധ്യതയുണ്ട്. കരുവൻ തിരുത്തി പുഴയിൽ വലിയ പ്രശ്നം സൃഷ്ടിച്ചില്ലെങ്കിലും മാതൃ നദിയായ ചാലിയാറിൽ കപ്പലുകൾക്കും ബോട്ടുകൾക്കും അപകടമുണ്ടാക്കാം. മീറ്ററുകൾക്കപ്പുറത്തുള്ള ബേപ്പൂർ തുറമുഖത്തെ യാനങ്ങളുടെ പ്രൊപല്ലറുകളിൽ ഇതി​െൻറ ഭാഗങ്ങൾ കുരുങ്ങിയാൽ വലിയ നാശമുണ്ടാക്കും. ഫൈബർ വള്ളങ്ങൾ വെള്ളത്തിൽ ദീർഘകാലം കിടന്നഴുകിയുണ്ടാകുന്ന പരിസ്ഥിതി പ്രശ്നവും ഭീഷണിയാണ്. ഇന്ധനാവശിഷ്ടങ്ങൾ, ഫൈബറിലെ രാസപദാർഥങ്ങൾ എന്നിവയും നദിയിൽ പ്രശ്നമുണ്ടാക്കും. യന്ത്രവത്കൃത ബോട്ടും ഇപ്രകാരം കിടക്കുന്നുണ്ട്. ഇതി​െൻറ നാശം കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കും. ഒന്നുകിൽ ഉടമകളെത്തി ഇവയെ കരക്ക് മാറ്റണം. അല്ലെങ്കിൽ അപകട ഭീഷണിയുണ്ടാക്കാത്ത വിധം പുഴയിൽ കെട്ടിയിടണം. നിയമപ്രശ്നത്തിൽ കുടുങ്ങിയതാണ് ഇവയെങ്കിൽ ഫിഷറീസ് -തുറമുഖ അധികൃതർ മാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുെട ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.