ജില്ല പഞ്ചായത്തിന്​ സ്​കൂൾ സ്​ഥലം വിട്ടുനൽകുന്നതിനെതിരെ വിദ്യാലയ സംരക്ഷണ സമിതി

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ഗവ. യു.പി സ്കൂളി​െൻറ സ്ഥലം ജില്ല പഞ്ചായത്തി​െൻറ സ്കിൽ ഡെവലപ്മ​െൻറ് സ​െൻററിന് പാട്ടത്തിന് നൽകുന്നതിനെതിരെ വിദ്യാലയ സംരക്ഷണ സമിതി രംഗത്ത്. നിലവിൽ ഒരു യു.പി സ്കൂളിന് ആവശ്യമായ സ്ഥലം പോലുമില്ലാത്ത സ്കൂളി​െൻറ ഭൂമി വിട്ടു നൽകുന്നതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംരക്ഷണ സമിതി ചെയർമാൻ കെ.സി. ശോഭിത വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് അധികൃതരുടെ നീക്കം. ഇതിനുള്ള പ്രവർത്തനങ്ങൾക്കായി കലക്ടർ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഇതിനെതിരെ സ്കൂൾ സംരക്ഷണസമിതി ബുധനാഴ്ച രാവിലെ 10ന് പ്രക്ഷോഭം സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ കൺവീനർ എൻ.വി. ശശീന്ദ്രൻ, വൈസ് ചെയർമാൻ പി.പി. ഉമ്മർ, രാജൻ കാനങ്ങോട്ട്, പി.ടി.എ പ്രസിഡൻറ് അസ്ലം ഉമ്മാട്ട്, എൻ. ബാലൻ, ഇ. ബേബി വാസൻ, എ.വി. സന്തോഷ്, സി. മോഹൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.