എൻജിനീയറിങ്​ പ്രവേശന പരീക്ഷ: ആദ്യദിനം കടുകട്ടിയായില്ലെന്ന്​ വിദ്യാർഥികൾ

കോഴിക്കോട‌്: എൻജിനീയറിങ‌് പ്രവേശന പരീക്ഷയുടെ ആദ്യദിനം ജില്ലയിൽ പരീക്ഷ എഴുതിയത് 16000ഒാളം വിദ്യാർഥികൾ. നഗരത്തിലെയും പരിസരപ്രദേശത്തെയും 39 സ്കൂളുകളിലാണ് പ്രവേശന പരീക്ഷ നടന്നത്. അപേക്ഷിച്ചവരിൽ 500ഒാളം പേർ പരീക്ഷക്ക് എത്തിയിരുന്നില്ല. എൻജിനീയറിങ് പേപ്പർ ഒന്നിലെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയാണ് പരീക്ഷയുടെ ആദ്യദിനം നടന്നത്. ചൊവ്വാഴ്ച കണക്ക് വിഷയത്തിലാണ് പരീക്ഷ. ഫിസിക‌്സും കെമിസ‌്ട്രിയും കടുകട്ടിയായിരുന്നില്ലെന്നാണ് വിദ്യാർഥികളുടെ അഭിപ്രായം. രാവിലെ 10 മുതൽ 12.30 വരെ നടന്ന പരീക്ഷക്കായി വളരെ നേരത്തേതന്നെ വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം ഹാജരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.