റേഷൻ സാധനങ്ങൾ കടകളിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന്​ വ്യാപാരികൾ

കോഴിക്കോട്: ജില്ലയിൽ ഏപ്രിലിൽ വിതരണം ചെയ്യേണ്ട അരി പകുതി റേഷൻകടകളിൽപോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടകളിൽ ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇ-പോസ് മെഷീൻ സ്ഥാപിച്ചതുമുതൽ റേഷൻ സാധനങ്ങൾ ഗോഡൗണിൽനിന്നും വ്യാപാരികൾക്ക് റേഷനിങ് ഇൻസ്പെക്ടർമാരുടെ സാന്നിധ്യത്തിൽ തൂക്കി നൽകണമെന്ന നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇതിനെതിരെ മെല്ലെപ്പോക്ക് നയമാണ് ഗോഡൗൺ തൊഴിലാളികൾ നടത്തുന്നത്. എൻ.എഫ്.എസ്.എ നിയമ പ്രകാരമുള്ള രീതിയിൽ റേഷൻ കടകളിലെത്തിച്ച് തൂക്കിനൽകണമെന്നാണ് സംഘടന ശക്തമായി ആവശ്യപ്പെട്ടത്. തൂക്ക കൃത്യത ഉറപ്പു വരുത്താനായി ഗോഡൗണിലെത്തുന്ന നേതാക്കളെ അവഹേളിക്കുന്ന അവസ്ഥയാണുള്ളത്. ഇതിനെതിരെ ജില്ല കലക്ടർ, ജില്ല സപ്ലൈ ഒാഫിസർ, സിവിൽ സപ്ലൈസ് റീജനൽ മാനേജർ, പൊലീസ് കമീഷണർ, ജില്ല ലേബർ ഒാഫിസർ, ഡിപ്പോ മാനേജർമാർ എന്നിവർക്ക് പരാതി നൽകും. യോഗത്തിൽ ജില്ല വൈസ് പ്രസിഡൻറ് കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, ജില്ല സെക്രട്ടറി കെ.പി. അഷ്റഫ്, പി. അരവിന്ദൻ, എം.എ. നസീർ, ഇ. ശ്രീജൻ, പി. മനോജ്, സുരേഷ് കറ്റോട്, എ. ഭാസ്കരൻ, പുതുക്കോട് രവി, വി.കെ. മുകുന്ദൻ, പി.വി. പൗലോസ്, പി.എ. ഫസൽ, എൻ.വി. മുസ്തഫ, കെ.പി. ബാബു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.