റേഷൻ വിതരണം 30 വരെ

കോഴിക്കോട്: ജില്ലയിലെ മുൻഗണന/മുൻഗണനേതര വിഭാഗങ്ങൾക്കുള്ള ഏപ്രിൽ മാസത്തെ അരിയുടെയും ഗോതമ്പി​െൻറയും വിഹിതം ഏപ്രിൽ 30 വരെ വിതരണം ചെയ്യും. എ.എ.വൈ കാർഡുടമകൾക്ക് കാർഡൊന്നിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായും മുൻഗണന കാർഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും ഒരു രൂപ നിരക്കിലും ലഭിക്കും. മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ ആളൊന്നിന് രണ്ട് കിലോഗ്രാം വീതം അരി മൂന്നു രൂപ നിരക്കിലും ഓരോ കാർഡിനും മൂന്ന് കിലോഗ്രാം ഫോർട്ടിഫൈഡ് ആട്ട, ലഭ്യത അനുസരിച്ച് കിലോഗ്രാമിന് 16 രൂപ നിരക്കിലും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽ കാർഡിന് രണ്ട് കിലോഗ്രാം അരി 9.90 രൂപ നിരക്കിലും ഗോതമ്പ് 7.70 രൂപ നിരക്കിലും മൂന്ന് കിലോഗ്രാം ഫോർട്ടിഫൈഡ് ആട്ട ലഭ്യത അനുസരിച്ച് കിലോഗ്രാമിന് 16 രൂപ നിരക്കിലും ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.