ദേശീയ റോഡ്​ സുരക്ഷ വാരാചരണം തുടങ്ങി

ചേവായൂർ: 29ാമത് ദേശീയ റോഡ് സുരക്ഷ വാരാചരണം ജില്ലയിൽ തുടങ്ങി. ജില്ല മോേട്ടാർ വാഹന വകുപ്പി​െൻറ ആഭിമുഖ്യത്തിൽ നടന്ന തു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആർ.ടി.ഒ സി.ജെ. പോൾസൺ, ട്രാഫിക് എ.സി.പി പി.കെ. രാജു, വിദ്യാബാലൻ, വാർഡ് കൗൺസിലർ ഡോ. വേണുഗോപാൽ, ജയന്തകുമാർ, വെങ്കിടാചലം, എസ്. മനോജ്, വിനയരാജ് എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ ജീവൻ രക്ഷ' എന്ന പേരിൽ ഏപ്രിൽ 30 വരെയാണ് റോഡ് സുരക്ഷാ വാരാചരണം. റോഡ് സുരക്ഷ ബോധവത്കരണ റാലി, റോഡ് സുരക്ഷാ ക്ലാസുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ക്വിസ് മത്സരങ്ങൾ, റോഡ് സുരക്ഷ ബോധവത്കരണ വാഹന പരിശോധന, ലഘുലേഖ-പോസ്റ്റർ-ബാനർ പ്രചാരണ പരിപാടികൾ, റോഡ് സുരക്ഷാ ബോധവത്കരണ കലാപരിപാടികൾ, ബേസിക് ലൈഫ് സപ്പോർട്ട്-ഫസ്റ്റ് എയ്ഡ് പരിശീലനങ്ങൾ, ഏപ്രിൽ 26ന് 'നോ ഹോങ്കിങ്' ദിനാചരണം എന്നിവ വാരാചരണത്തോടനുബന്ധിച്ച് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.