ചോദ്യങ്ങള്‍ പഴയ സിലബസിലേത്, പരാതിയുമായി വിദ്യാര്‍ഥികള്‍

നരിക്കുനി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി.എസ്സി സൈക്കോളജി ആറാം സെമസ്റ്റര്‍ പരീക്ഷയുടെ രണ്ട് പേപ്പറുകളിൽ പഴയ സിലബസിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ മാസം 21ന് നടന്ന അപ്ലൈഡ് സോഷ്യല്‍ സൈക്കോളജി (ചോദ്യപേപ്പര്‍ കോഡ്: ഡി 40109), 26ന് നടന്ന പേഴ്‌സനാലിറ്റി സൈക്കോളജി (ചോദ്യപേപ്പര്‍ കോഡ്: ഡി 40112) എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളിലാണ് പഴയ സിലബസില്‍ നിന്നുള്ളവ കയറിക്കൂടിയത്. അപ്ലൈഡ് സോഷ്യല്‍ സൈക്കോളജി പേപ്പറില്‍ 10, 16, 17, 18, 21, 26, 28 നമ്പർ ചോദ്യങ്ങളാണ് സിലബസിന് പുറത്ത് നിന്നുള്ളത്. ആകെ 22 മാര്‍ക്കിനുള്ളവയാണ് ഈ ചോദ്യങ്ങള്‍. അതുപോലെ പേഴ്‌സനാലിറ്റി സൈക്കോളജി ചോദ്യപേപ്പറില്‍ 23, 24, 25, 26 ചോദ്യങ്ങള്‍ പുതുക്കിയ സിലബസിലില്ലാത്തവയാണ്. ആകെ 20 മാര്‍ക്ക് നേടാവുന്നതാണ് ഈ ചോദ്യങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കലിക്കറ്റ് യൂനിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.