ചക്ക താരമായി, നാട്ടുകാർക്ക് ആഘോഷമായി...

വളയം: ഗ്രാമീണ മേഖലയിൽ സുലഭമായി ലഭിക്കുന്ന ചക്കയുടെ ഗുണവിശേഷങ്ങൾ അറിഞ്ഞതിനുശേഷമാണ് നാട്ടുകാർ ചക്കയെ നെഞ്ചേറ്റിയത്. അവഗണനയുടെ കുഴിയിലാണ്ടിരുന്ന ചക്കക്ക് രാജകീയ സ്ഥാനം ലഭിച്ചതോടെ നാടെങ്ങും ചക്കമഹോത്സവത്തി​െൻറ പൂരമാണ്. വളയം നിരവുമ്മൽ യുവധാര ആർട്സ് ക്ലബ് സംഘടിപ്പിച്ച ചക്കമഹോത്സവം ശ്രദ്ധേയമായി. മുപ്പത്താറിൽപരം ചക്കയുടെ വിഭവങ്ങൾ ഒരുക്കിയാണ് ചാലിയാട്ടുപൊയിൽ നാഷനൽ എൽ.പി സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്. ചക്കപ്പായസം, ചക്കയപ്പം, ചക്ക വറുത്തത്, ചക്ക ഐസ്ക്രീം, ചക്ക സോസ്, ചക്ക ജാം, ചക്ക അച്ചാർ, ചക്ക പ്രഥമൻ തുടങ്ങി കൊതിയൂറുന്ന ചക്കപ്പുഴുക്കടക്കം മേളയിൽ സ്ഥാനംപിടിച്ചു. 150ഒാളം അമ്മമാരും കുടുംബശ്രീ പ്രവർത്തകരും മേളയിൽ പങ്കെടുത്തു. പരിശീലകരായി ഉദയ പൊന്മേരിയുടെ വനിതവേദി പ്രവർത്തകരും എത്തിയിരുന്നു. ചക്കയുടെ ഗുണമേന്മ പ്രചരിച്ചതോടെ വിപണിയിൽ ചക്കവിഭവങ്ങൾക്ക് പ്രാധാന്യമേറുകയാണ്. കൂടുതൽ ചക്കവിഭവങ്ങൾ വിപണിയിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ യൂനിറ്റുകൾ. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. സുമതി അധ്യക്ഷത വഹിച്ചു. എരോത്ത് ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. കണ്ണൻ, പി.പി. ജിനീഷ് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു വാണിമേൽ: താവോട്ടുമുക്ക് യൂത്ത് ലീഗ് യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി വിവിധ കലാകായിക മത്സരങ്ങൾ നടന്നു. യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ഏരിയ മുസ്ലിം ലീഗ് ജനറൽ െസക്രട്ടറി സി.വി. അഷ്റഫ് നിർവഹിച്ചു. ടി.കെ. ഫാസിൽ അധ്യക്ഷത വഹിച്ചു. ഫായിസ്, ടി. നസീഫ്, കെ.കെ. മിഥ്ലാജ്, ബ്ലോക്ക് മെംബർ തെങ്ങലക്കണ്ടി അബ്ദുല്ല, സി.വി.കെ. അശ്റഫ്‌, വി. മുനീർ എന്നിവർ സംസാരിച്ചു. ടി.സി. മൻസൂർ, സജീം, എം. അമീർ, നസീം, സി.കെ. മുഹമ്മദ്, കെ.പി. സബീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.