പിക്കപ്പ് മറിഞ്ഞ്​ രണ്ടുപേർക്ക് പരിക്ക്

താമരശ്ശേരി: പിക്കപ്പ് വാൻ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ൈഡ്രവർ പൂവ്വാട്ട്പറമ്പ് ഷമീർ അലി, എരഞ്ഞിപ്പാലം സി.ഡി.എസ് കോളനി ടി. സുന്ദരൻ (63) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഷമീർ അലിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സുന്ദരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോരങ്ങാട് സ്കൂളിന് മുൻവശത്തായി തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഹവാക്കർ കമ്പനിയുടെ വിതരണ വാഹനമാണ് മറിഞ്ഞത്. പൂനൂർ ഭാഗത്തുനിന്നും വന്ന വാഹനം നിയന്ത്രണം വിട്ട് റോഡി​െൻറ എതിർ ദിശയിലുള്ള മരത്തിലിടിച്ച് മറിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.