വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

നന്മണ്ട: കുടുംബശ്രീ 20ാം വാർഷികത്തോടനുബന്ധിച്ച് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കോഴിക്കോട് താലൂക്ക്തല കലോത്സവത്തി​െൻറ പ്രചാരണാർഥം നന്മണ്ട സി.ഡി.എസി​െൻറ നേതൃത്വത്തിൽ . മുത്തുക്കുടകളുടെയും വാദ്യഘോഷത്തി​െൻറയും അകമ്പടിയോടെ നന്മണ്ട 13ൽനിന്ന് ആരംഭിച്ച വർണശബളമായ ഘോഷയാത്ര കലോത്സവനഗരിയായ നന്മണ്ട 12ൽ അവസാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂര്‍ ബിജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ പി. മനോഹരൻ, കുടുംബശ്രീ ജില്ല മിഷന്‍ അസി. കോഒാഡിനേറ്റര്‍ പി.എം. ഗിരീഷന്‍, സി.ഡി.എസ് ചെയർപേഴ്സൻ കെ.എം. സുനിത, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവർത്തകർ എന്നിവരടക്കം 700ഓളം പേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.