സാംസ്കാരിക സദസ്സും കലാവിരുന്നും സംഘടിപ്പിച്ചു

പേരാമ്പ്ര: നിടൂളി മീത്തൽ സ്നേഹ, സംഗമം എന്നീ കുടുംബശ്രീകളും നാട്ടുകൂട്ടായ്മയും ചേർന്ന് . പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.എം. പുഷ്പ, ഇ.വി. മധു, നാടകസംവിധായകൻ രാജീവൻ മമ്മിളി, കെ.എം.ബി. മോഹൻദാസ് ഓണിയിൽ, സി.കെ. ബാലകൃഷ്ണൻ, ദിനേശ് കാപ്പുംകര, കെ. പ്രഭാവതി എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കു നേടിയ അക്ഷയ് കൃഷ്ണൻ, കീർത്തന ചന്ദ്രൻ എന്നിവരെ ആദരിച്ചു . കെ.എം. കുമാരൻ സ്വാഗതവും എ.എം. ദിനേശൻ നന്ദിയും പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.