ഇരുതുള്ളിപ്പുഴ ശുചീകരിച്ചു

ഓമശ്ശേരി: സി.പി.എം കൂടത്തായ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുതുള്ളിപ്പുഴയിലെ മൂഴിക്കുന്നത്ത് കടവ് മുതൽ ചക്കിക്കാവ് വെളിമണ്ണക്കടവുവരെ ബഹുജനപങ്കാളിത്തത്തോടെ ശുചീകരിച്ചു. വാർഡ് മെംബർ ടി.ടി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്. മനോജ്കുമാർ, ഇ.പി. സജികുമാർ, എ.വി. വിജീഷ്, കെ. ബിജു, കെ.കെ. അബ്ദുൽജബ്ബാർ, പി.ജി. റീന, കമല എന്നിവർ നേതൃത്വം നൽകി. വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് കൊടിയത്തൂര്‍: ഗ്രാമപഞ്ചായത്തിൽ ദീര്‍ഘകാലം വിവിധ സ്ഥാപനങ്ങളില്‍ പ്രധാനാധ്യാപകരായും അധ്യാപകരായും പ്രവര്‍ത്തിച്ച് വിരമിക്കുന്ന പി.ജെ. കുര്യൻ, കുസുമം തോമസ്, പി.എച്ച്. സുബൈദ, കെ. അഹമദ്, അഹമദ് കുട്ടി, അബ്ദുൽ ഹക്കീം, കെ. മറിയം എന്നിവർക്ക് ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മെംബര്‍മാരായ ചേറ്റൂര്‍ മുഹമ്മദ്, സാറ, ചെയർപേഴ്സൻ ആമിന പാറക്കല്‍, പഞ്ചായത്ത് സെക്രട്ടറി പി.പി രാജന്‍, കെ. അബ്ദുറസാഖ് ‍എന്നിവർ സംസാരിച്ചു. ചെയര്‍മാന്‍ കെ.പി. ചന്ദ്രന്‍ സ്വാഗതവും രൂപേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.