കുടുംബസംഗമം

നരിക്കുനി: മുസ്ലിം ലീഗ് പുല്ലാളൂർ മേഖല സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സമദ് പൂക്കാട് മുഖ്യപ്രഭാഷണം നടത്തി. വള്ളിൽ അബൂബക്കർ ഉപഹാരസമർപ്പണം നടത്തി. ഫുട്ബാൾ മേള വിജയികൾക്കുള്ള സമ്മാനദാനം കെ.ടി. അബ്ദുൽ അസീസ്, അസീസ് പുല്ലാളൂർ എന്നിവർ നിർവഹിച്ചു. പി.ടി.എം. ഷറഫുന്നീസ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ്, കെ. കുഞ്ഞാമു, അനഘ നരിക്കുനി, ടി.എ.കെ. ഫൈസൽ, ബീവി, കെ.ടി. ഹസീന, എൻ.സി. ഫാത്തിമ മുഹമ്മദ്, ആമിന മുഹമ്മദ്, സലീന, കെ.പി. കോയ, കെ.കെ. മുഹമ്മദ്, എ.സി. അബൂബക്കർ ഹാജി തുടങ്ങിയവർ സംസാരിച്ചു. സി. അബ്ദുൽ ഖാദർ സ്വാഗതവും ബഷീർ ഇ.പി നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന റോഡ്ഷോയിൽ ടി.എൻ. നൗഷാദ് അധ്യക്ഷത വഹിച്ചു. ടി.എം. ഇസ്മായീൽകുട്ടി ഹാജി ജാഥാനായകരായ ഇ.ടി. ജിൽഷാദ്, എ. ആഷിഖ് എന്നിവർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച നടന്ന വിദ്യാർഥി യുവജനസംഗമം യു.സി. രാമൻ ഉദ്ഘാടനം ചെയ്തു. ചെമ്പക്കോട്ട് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശാഫി ചാലിയം, വി.സി. റിയാസ് ഖാൻ, നിസാർ പറമ്പിൽ, എ.പി. യൂസുഫലി, എ.കെ. അഷ്റഫ്, ഇ.പി. ജമാൽ തുടങ്ങിയവർ സംസാരിച്ചു. വി.പി. അബ്ദുസ്സലാം സ്വാഗതവും ഇർഷാൻ നന്ദിയും പറഞ്ഞു. എ.കെ. മുഹമ്മദ് അശ്റഫ് ഇന്ത്യൻ ടീം ചീഫ് മിഷൻ നരിക്കുനി: തായ്ലൻഡിലെ ബാങ്കോക്കിൽ ഇൗമാസം 24 മുതൽ 28 വരെ നടക്കുന്ന വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമി​െൻറ ചീഫ് മിഷൻ ആയി എ.കെ. മുഹമ്മദ് അശ്റഫിനെ തിരഞ്ഞെടുത്തു. കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനും കേരള ഫൂട്ട് വോളി അസോസിയേഷൻ, ദേശീയ ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറിയുമാണ്. മടവൂർ രാംപൊയിൽ സ്വദേശിയായ ഇദ്ദേഹം ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന അന്തർദേശീയ സ്റ്റുഡൻറ്സ് ഒളിമ്പിക് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമി​െൻറ മാനേജറായിരുന്നു. ഇന്ത്യൻ ടീമിൽ കേരളത്തിൽനിന്ന് കുന്ദമംഗലം സ്വദേശി മുഹമ്മദ് ജസാർ ഉൾപ്പെടെ ഒമ്പത് അംഗങ്ങളാണുള്ളത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിരീക്ഷകനായി ഡൽഹി ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡൻറുമായ കുത്ദീപ് വാട്സും ഇന്ത്യൻ ടീമിനൊപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.