കൊടിയത്തൂര്‍ സഹകരണ ബാങ്കിന്​ അവാർഡ്​

കൊടിയത്തൂർ: കോഓപറേറ്റിവ് ഔട്ട്ലുക് ഗ്രൂപ്പും 'സഹകാര്യം' സഹകരണ മാസിക കൊച്ചിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സഹകരണ ബാങ്കിനുള്ള അവാര്‍ഡ് കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്കിന് ലഭിച്ചു. എറണാകുളത്ത് നടന്ന പുരസ്കാരദാനചടങ്ങിൽ തിരുവനന്തപുരം അഗ്രികള്‍ചര്‍ കോഓപറേറ്റിവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടർ ബി.പി. പിള്ളയില്‍നിന്ന് ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു, ടി.പി. മുരളീധരന്‍, ടി. ജോഷി എന്നിവര്‍ ചേര്‍ന്ന് അവാർഡ് ഏറ്റുവാങ്ങി. മികച്ച ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ബാങ്ക് നടത്തുന്നുണ്ട്. ജൈവപച്ചക്കറി കൃഷിയിലും നെല്‍കൃഷിയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ബാങ്ക് നടത്തുന്നത്. കൊടിയത്തൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ പതിവ് കൊടിയത്തൂർ: പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമാവുമ്പോഴും കൊടിയത്തൂർ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല പൈപ്പുകൾ പൊട്ടല്‍ തുടര്‍ക്കഥയാവുന്നു. ഇത് മൂലം ലിറ്റർകണക്കിന്‌ വെള്ളമാണ് ദിവസവും പാഴാവുന്നത്. കോട്ടമ്മൽ തെയ്യത്തുംകടവ് റോഡിൽ വില്ലേജ് ഒാഫിസിനടുത്തും കാരകുറ്റി തടായ് റോഡിലും പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ചെറുവാടി, കാരക്കുറ്റി, പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന കോട്ടമുഴി, പന്നിക്കോട് പ്രദേശങ്ങളിലും പൈപ്പ് പൊട്ടൽ പതിവാണ്. കഴിഞ്ഞ മാസങ്ങളിൽ വാട്ടർ അതോറിറ്റി വെള്ളം പമ്പ് ചെയ്യാതിരുന്നതിനാൽ നിരവധിപേർ തങ്ങളുടെ വീടുകളിൽ കുഴൽ കിണറുകൾ നിർമിച്ചിരുന്നു. കാലപ്പഴക്കം മൂലം ദ്രവിച്ച പൈപ്പുകൾ പൂർണമായും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.