കൊടുംചൂടിൽ ​െഎ.ആർ.ടി.സി പരിശീലനം; അംഗൻവാടി വർക്കമാർ കുഴഞ്ഞു വീണു

ചേളന്നൂർ: അംഗൻവാടി വർക്കർക്ക് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് പരിക്കേറ്റതായി പരാതി. ചേളന്നൂർ േബ്ലാക്കിനു കീഴിൽ 8/2 അംഗൻവാടിയുടെ മുകളിലുള്ള ഗ്രാമമന്ദിരത്തിൽ നടക്കുന്ന പരിശീലന പരിപാടിക്കിടെയാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ട് വർക്കർ കുഴഞ്ഞു വീണത്. കഴിഞ്ഞദിവസം കാക്കൂർ സ്വദേശിനി ശോഭയാണ് തലകറങ്ങി വീണത്. ആസ്ബസ്റ്റോസ് ഷീറ്റിട്ട ഫാനില്ലാത്ത കുടുസ്സുമുറിയിലാണ് പരിശീലനം. അമ്പതു വയസ്സിനു മുകളിലുള്ള അറുപതോളം അംഗൻവാടി വർക്കർമാർ ഏറെ ദുരിതമനുഭവിച്ചാണ് പരിശീലനത്തിൽ പെങ്കടുക്കുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്. മൂന്നു പേർക്ക് ഇതിനകം അസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണതായി പരിശീലനത്തിൽ പെങ്കടുത്തവർ പറയുന്നു. പാലക്കാട് നടന്ന െഎ.ആർ.ടി.സി ട്രെയ്നിങ് പരിശീലനത്തി​െൻറ ഭാഗമായി ചേളന്നൂർ ബ്ലോക്ക് പരിധിയിൽ രണ്ടു പഞ്ചായത്ത് വീതം തിരിച്ചാണ് പരിശീലനം. ബന്ധപ്പെട്ട ചേളന്നൂർ ബ്ലോക്ക് അധികൃതരുടെ കടുംപിടിത്തമാണ് ഇതിനു കാരണമെന്ന് പറയുന്നു. ശോഭയെ നാട്ടുകാർ ചേളന്നൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണമാണ് അസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞതായി ബന്ധുക്കളറിയിച്ചു. ജനങ്ങൾ ഇടപെട്ട് ക്ലാസ് അമ്പലത്തുകുളങ്ങര വായനശാലയിലേക്ക് മാറ്റി. തലകറങ്ങി വീണ വർക്കർമാരെ സന്ദർശിക്കാൻപോലും അധികൃതർ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.