ലോക പുസ്​തക ദിനം: വായന സർവേ തുടങ്ങി

കോഴിക്കോട്: ലോക പുസ്തക ദിനാചരണത്തി​െൻറ ഭാഗമായി കാളാണ്ടിതാഴം ദർശനം സാംസ്കാരിക വേദിയിൽ വായന സർവേ തുടങ്ങി. ഫലം ജൂൺ 19 വായനാദിനത്തിൽ പ്രസിദ്ധീകരിക്കും. കവി മുണ്ട്യാടി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ദർശനം പ്രസിഡൻറ് കെ. കുഞ്ഞാലി സഹീർ, കമ്മിറ്റി അംഗങ്ങളായ കെ.കെ. വിനോദ് കുമാർ, എ. വിഷ്ണു നമ്പൂതിരി, കെ.ടി. ഫിലിപ്പ്, പി. തങ്കം, കെ.എൻ. ഗോപാലൻ കുട്ടി എന്നിവർ സംസാരിച്ചു. ദർശനം സെക്രട്ടറി എം.എ. ജോൺസൺ സ്വാഗതവും പി. ബാലഗോപാല മേനോൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.