പൂർവവിദ്യാർഥി-അധ്യാപക സംഗമം

മുക്കം: രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം കുടുംബസമേതം ആ പഴയ ക്ലാസ് മുറിയിൽ അധ്യാപകരും വിദ്യാർഥികളും ഒത്തുകൂടി. മുക്കം ആനയാംകുന്ന് ഹൈസ്കൂളിലെ 1994ലെ പത്താം ക്ലാസ് ബാച്ചിലെ പൂർവ വിദ്യാർഥികളാണ് അധ്യാപകരെ ക്ഷണിച്ചു വരുത്തി പൊന്നാടയണിയിച്ചും സ്നേഹോപഹാരങ്ങൾ നൽകിയും ഭക്ഷണം വിളമ്പിയും അനുഗ്രഹം വാങ്ങി ഗുരുശിഷ്യബന്ധത്തിന് നല്ല മാതൃകയായത്. പ്രധാനാധ്യാപകൻ തോമസ് മാത്യു സംഗമം ഉദ്ഘാടനം ചെയ്തു. റിൻജാസ് പുതിയപുരയിൽ അധ്യക്ഷത വഹിച്ചു. അബ്രഹാം രാമപുരം, ത്രേസ്യാ ഫ്രാൻസിസ്, എ.പി. മുരളീധരൻ, അബ്രഹാം വിത്സൻ, ലീലാമ്മ ലോറൻസ്, ബുൺസൻ ചാണ്ടി, ഒ.വി. അനൂപ്, ബി.പി. ഉസ്സൻ, പി.കെ. കേശവൻ നമ്പൂതിരി, പി.കെ. ഷരീഫുദ്ദീൻ, പി. ഹൈദ്രു, ലതീഷ് തച്ചോലത്ത്, ലൈസമ്മ ജെ. ഫ്ലവർലെറ്റ്, സിന്ധി ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.