സൗജന്യ കലാപരിശീലന ക്യാമ്പ്

മുക്കം: ഭാരതീയ കലകളെയും സംസ്കാരത്തെയും സംരക്ഷിക്കാനും വ്യാപിപ്പിക്കാനും പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സ്പീക്ക് മെക്കോയുടെ സഹകരണത്തോടെ മുക്കം നഗരസഭ സംഘടിപ്പിക്കുന്ന അവധികാല 'സപര്യ-2018' മണാശ്ശേരി ഗവ. യു.പി സ്കൂളിൽ തുടങ്ങി. 27 വരെ നീളും. ചുമർ ചിത്രകല, ടെറാകോട്ട (ശിൽപം), കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, നമ്പ്യാർ കൂത്ത്, കഥക്ക്, ഒഡിസ്സി, കർണാടക സംഗീതം, പാവക്കൂത്ത് തുടങ്ങി 10 ഇനങ്ങളിലാണ് പരിശീലനം. 1000 കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയാണിത്. 24ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.