എളിമയാണ് ഏത്​ ഉന്നത​െൻറയും പ്രഥമ യോഗ്യത ^ജില്ല കലക്ടര്‍

എളിമയാണ് ഏത് ഉന്നത​െൻറയും പ്രഥമ യോഗ്യത -ജില്ല കലക്ടര്‍ കുറ്റിച്ചിറ: എത്ര ഉന്നതസ്ഥാനീയരായിരുന്നാലും പ്രഥമ യോഗ്യത എളിമയും മനുഷ്യത്വവുമാണെന്ന് ജില്ല കലക്ടര്‍ യു.വി. ജോസ്. യുവ സാഹിതി സമാജം ഹൈലെവല്‍ ടെസ്റ്റ് ആൻഡ് എക്‌സാമിനേഷന്‍ പ്രോഗ്രാമി​െൻറ ഭാഗമായി സംഘടിപ്പിച്ച ഓപണ്‍ ഫോറത്തില്‍ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്തായി കുട്ടികള്‍ സ്വയം അവരുടെ അഭിരുചികള്‍ കണ്ടെത്തി ആ വഴിയേ സഞ്ചരിക്കുന്നുവെന്നത് ഏറെ ആശ്വാസകരമാണ്. പരാജയങ്ങളെ മറച്ചു നിര്‍ത്തരുത്. അവയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും കൂടുതല്‍ ശക്തമായി തിരിച്ചുവരാനും സാധിക്കണമെന്ന് യു.വി. േജാസ് പറഞ്ഞു. ജില്ലയിലെ നിലവിലെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കലക്ടര്‍ മറുപടി നല്‍കി. ഭിന്നലിംഗക്കാരെ അവഗണനയോടെ കാണുന്ന പൊതുസമൂഹത്തി​െൻറ മനോഭാവം മാറ്റണമെന്ന് അദ്ദേഹം മറുപടി നല്‍കി. കനോലി കനാലി​െൻറ ദുരവസ്ഥക്ക് കാരണം വീടുകളില്‍നിന്ന് എത്തുന്ന മാലിന്യമാണെന്ന് കലക്ടർ പറഞ്ഞു. യുവ സാഹിതി സമാജം പ്രസിഡൻറ് ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എ. സലീം, അബൂബക്കര്‍ പള്ളിത്തൊടിക, എന്‍. നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.