ചതുര്‍ദിന ഖുര്‍ആന്‍ പ്രഭാഷണം

കൊടുവള്ളി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മർകസ് ജനറല്‍ മാനേജറുമായ സി. മുഹമ്മദ് ഫൈസിയുടെ ചതുര്‍ദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് പന്നൂരിൽ തുടക്കമായി. സമസ്ത സെക്രട്ടറി എ.പി. മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു. പി.ജി.എ. തങ്ങൾ മദനി അധ്യക്ഷത വഹിച്ചു. ഫസൽ സഖാഫി നരിക്കുനി, സലാം ബുസ്താനി, സി.പി. അബ്ദുൽ അസീസ് ലത്വീഫി, ഇ.കെ. അബ്ദുസ്സലാം സഖാഫി, കെ.കെ. അബൂബക്കർ ഹാജി കിഴക്കോത്ത് എന്നിവർ സംബന്ധിച്ചു. കെ.സി. മുഹമ്മദ് ഗുരുക്കൾ സ്വാഗതവും ഇ. ഹിശാം മുഹമ്മദ് നന്ദിയും പറഞ്ഞു. സമാപനദിവസമായ ബുധനാഴ്ച നടക്കുന്ന ആത്മീയ സദസ്സിന് ശിഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.