ലയൺസ്​ പാർക്ക്​ സംരക്ഷണസമിതി രൂപവത്​കരിച്ചു

കോഴിക്കോട്: ലയൺസ് പാർക്കി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ സംരക്ഷണസമിതിക്ക് രൂപം നൽകി. ഡോ. കെ. മൊയ്തു ചെയർമാൻ, ഇ.വി. ഉസ്മാൻ കോയ, അഡ്വ. എ.കെ. ജയകുമാർ, വൈസ് ചെയർമാന്മാർ, ജനറൽ കൺവീനർ യൂനസ് പരപ്പിൽ, കൺവീനർമാരായി എം.എ. സത്താർ, പി.കെ. രാഘവൻ, ട്രഷറർ പി. സലീം എന്നിവരെ തിരഞ്ഞെടുത്തു. ഇൗമാസം 25ന് ബുധനാഴ്ച വൈകീട്ട് അഞ്ചിന് പാർക്ക് പരിസരത്ത് പ്രതിഷേധസംഗമവും ജനകീയ ഒപ്പ് ശേഖരണവും നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ഡോ. കെ. മൊയ്തു, അഡ്വ. എ.കെ. ജയകുമാർ, യൂനസ് പരപ്പിൽ, എം.എ. സത്താർ, ഇ.വി. ഉസ്മാൻ കോയ, പി.കെ. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.