വിനോദയാത്ര സംഘം സഞ്ചരിച്ച ഹൗസ് ബോട്ട് കണയങ്കോട് പുഴയിൽ കുടുങ്ങി; അഗ്നിശമന സേന രക്ഷകരായി

കൊയിലാണ്ടി: ബോട്ടി​െൻറ യന്ത്രത്തകരാർ കാരണം പുഴയിൽ കുടുങ്ങിയ 19 സഞ്ചാരികളെ അഗ്നിശമന സേന കരക്കെത്തിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കണയങ്കോട് പുഴയിലാണ് സംഭവം. യന്ത്രത്തകരാർ കാരണം നിയന്ത്രണംവിട്ട് കാറ്റിൽ ലക്ഷ്യം തെറ്റി സഞ്ചരിച്ച ബോട്ടു നിർത്താൻ നങ്കൂരം ഉപയോഗിച്ചപ്പോൾ അത് ചളിയിൽ താണു. പിന്നെ ചലനമറ്റു. ഭയത്തി​െൻറ മുൾമുനയിലായി യാത്രക്കാർ. കൊയിലാണ്ടി അഗ്നിശമന യൂനിറ്റെത്തി രക്ഷാപ്രവർത്തനം തുടങ്ങിയതോടെയാണ് അവർക്ക് ആശ്വാസമായത്. ബോട്ട് കയർ കെട്ടി വലിച്ചു അഗ്നിശമന സേന കരക്കെത്തിച്ചു. അപ്പോൾ ഒന്നര മണിക്കൂറോളം പിന്നിട്ടിരുന്നു. ആർക്കും പരിക്കൊന്നുമില്ല. നിയന്ത്രണമറ്റപ്പോൾ ബോട്ട് പാലത്തിൽ ഇടിക്കാതിരുന്നത് ഭാഗ്യമായി. ഗ്രാമവികസന വകുപ്പിൽനിന്നു വിരമിച്ചവരായിരുന്നു ഹൗസ് ബോട്ടിലെ യാത്രക്കാർ. സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദ​െൻറ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർമാരായ കെ. സതീശൻ, കെ.കെ. രമേശൻ, ലീഡിങ് ഫയർമാൻ വി. വിജയൻ, ഫയർമാൻമാരായ ബിനീഷ്, മനു പ്രസാദ്, വിജീഷ്, സിജീഷ്, മനോജ്, സത്യൻ, ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.