താമരശ്ശേരി ചുരം വികസനം: വനഭൂമി ദേശീയപാത അധികൃതർക്ക് കൈമാറി

** ആദ്യപടിയായി മൂന്ന്, അഞ്ച് വളവുകളാണ് വീതി കൂട്ടുന്നത് ഈങ്ങാപ്പുഴ: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് താമരശ്ശേരി ചുരം വികസനം യാഥാർഥ്യത്തിലേക്ക്. റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിനാവശ്യമായ വനഭൂമി വനംവകുപ്പ് ശനിയാഴ്ച ദേശീയപാത അധികൃതർക്ക് കൈമാറി. ചുരത്തിലെ മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് വളവുകൾ വീതികൂട്ടലിന് ആവശ്യമായ 9,196 ഹെക്ടർ (2.25 ഏക്കർ) വനഭൂമി കൈമാറുന്ന രേഖ ഫോറസ്റ്റ് ഡെപ്യൂട്ടി സെക്ഷൻ ഓഫിസർ മനോജ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ് കുമാർ എന്നിവർ ചേർന്നാണ് ദേശീയപാത അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജമാൽ, അസി. എൻജിനീയർ ലക്ഷ്മണൻ എന്നിവർക്ക് നൽകിയത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഇ. ജഗദീഷ് കുമാർ, യു.വി. ദീപിക, ഓവർസിയർമാരായ സലീം, ആേൻറാ പോൾ, ചുരം സംരക്ഷണ സമിതി പ്രസിഡൻറ് മൊയ്തു മുട്ടായി എന്നിവർ സംബന്ധിച്ചു. ഇതോടെ ചുരം റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും ഒഴിവായി. ആദ്യപടിയായി മൂന്ന്, അഞ്ച് വളവുകളാണ് വീതി കൂട്ടുന്നത്. ദേശീയപാത 776ൽ 13 കിലോമീറ്റർ വരുന്ന ചുരം റോഡി​െൻറ 75 ശതമാനവും വനഭൂമിയിലൂെടയാണ് കടന്നുപോകുന്നത്. വളവുകൾ വീതികൂട്ടാൻ കഴിയാത്തതിനാൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ യാത്രക്കാർ വീർപ്പുമുട്ടുകയാണ്. ചുരം വളവുകൾ തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടതോടെ അപകടങ്ങൾ നിത്യസംഭവമായി. ചുരം വികസനം ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ അരങ്ങേറിയിരുന്നു. ഒമ്പത് ഹെയർപിൻ വളവുകളിൽ രണ്ട്, നാല്, ഒമ്പത് വളവുകൾ നേരേത്ത വീതികൂട്ടി ടൈൽസ് പാകിയിരുന്നു. ബാക്കി വനമേഖലയിൽപെട്ട അഞ്ചു വളവുകൾ വീതി കൂട്ടുന്നതിനാവശ്യമായ ഭൂമി ലഭിക്കാത്തതിനാലാണ് വികസനം തടസ്സപ്പെട്ടത്. വനഭൂമി വിട്ടുകിട്ടുന്നതിനാവശ്യമായ 32,05,099 രൂപ കേന്ദ്ര വനം മന്ത്രാലയത്തിൽ കഴിഞ്ഞ വർഷം നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളിൽ കുടുങ്ങി വനഭൂമി അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടു. ദേശീയപാത 776ൽ കുന്ദമംഗലം മുതൽ വയനാട് അതിർത്തിയായ ലക്കിടി വരെയുള്ള 42 കിലോമീറ്റർ റോഡ് വികസിപ്പിക്കുന്ന പ്രവൃത്തി 17 കോടി രൂപ ചെലവിൽ പുരോഗമിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.