p3 mt1 പി.കെ. മനോജ്​കുമാറിനെ അനുമോദിച്ചു

കോഴിക്കോട്: നാഷനൽ യൂത്ത് പ്രോജക്ട് ഇന്ത്യയുടെ (എൻ.വൈ.പി) ഇൗ വർഷത്തെ ദേശീയ സദ്ഭാവന പുരസ്കാരം നേടിയ പി.കെ. മനോജ്കുമാറിനെ ഗാന്ധിഗൃഹത്തിൽ നടന്ന ദേശീയോദ്ഗ്രഥന സദസ്സിൽ അനുമോദിച്ചു. പരിപാടി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉപഹാരം സമർപ്പിച്ചു. മേയ് ഒന്നിന് വയലട നടക്കുന്ന എൻ.വൈ.പി യൂത്ത് ക്യാമ്പി​െൻറ ലോഗോ പ്രകാശനവും പുരുഷൻ കടലുണ്ടി എം.എൽ.എ പി.പി. ശ്രീധരനുണ്ണിക്ക് നൽകി നിർവഹിച്ചു. എൻ.വൈ.പി അഖിലേന്ത്യ സെക്രട്ടറി കാരയിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു. എൻ.വൈ.പി സ്റ്റേറ്റ് ഒാർഗനൈസർ എ. അബ്ദുൽ ഷുക്കൂർ മാസ്റ്റർ, ജില്ല പഞ്ചായത്ത് മെംബർ ഷക്കീല ടീച്ചർ, പി.പി. ശ്രീധരനുണ്ണി, എൻ. സുബ്രഹ്മണ്യൻ, എം.എ. റസാഖ് മാസ്റ്റർ, എ.കെ. അബ്ദുൽ ഹക്കീം (ഡി.പി.ഒ കോഴിക്കോട്), നിജേഷ് അരവിന്ദ്, ഇസ്മയിൽ കുറുെമ്പായിൽ, ടി.കെ. മുരളീധരൻ മാസ്റ്റർ, വിനിരാജ് (സ്വദേശി ഗാന്ധിഗൃഹം), കെ.കെ. ഹനീഫ, ഡോ. സിന്ധു കൃഷ്ണദാസ്, ടി.പി. ജയചന്ദ്രൻ മാസ്റ്റർ, ടി.കെ.എ. അസീസ് എന്നിവർ സംസാരിച്ചു. മനോജ്കുമാർ മറുപടി പ്രസംഗം നടത്തി. സ്വാഗതസംഘം ചെയർമാൻ കെ.പി.യു. അലി സ്വാഗതവും വിവേക് പയ്യോളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.