പനച്ചിങ്ങൽ^എടവലത്ത് റോഡ് ടാറിങ് പൂർത്തിയായില്ല; കാൽനടയാത്ര ദുഷ്​കരം

പനച്ചിങ്ങൽ-എടവലത്ത് റോഡ് ടാറിങ് പൂർത്തിയായില്ല; കാൽനടയാത്ര ദുഷ്കരം നന്മണ്ട: കാക്കൂർ-നന്മണ്ട ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പനച്ചിങ്ങൽ-എടവലത്ത് റോഡ് ടാറിങ് പൂർത്തിയാകാത്തത് കാൽനടക്കാരെ ദുരിതത്തിലാക്കുന്നു. കാക്കൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലുൾപ്പെട്ട റോഡിന് 350 മീറ്റർ ദൈർഘ്യമുണ്ട്. ഏകദേശം 250 മീറ്ററോളം ടാറിങ് പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന 100 മീറ്ററിലെ സോളിങ് ഇളകിത്തുടങ്ങിയതോടെ ഓട്ടോറിക്ഷപോലും വരാൻ മടിക്കുന്നു. 100 മീറ്റർ ടാർ ചെയ്യാതെ രാഷ്ട്രീയ താൽപര്യം കണക്കിലെടുത്ത് മറ്റൊരു റോഡ് ടാർ ചെയ്തതാണ് പനച്ചിങ്ങൽ റോഡി​െൻറ ശോച്യാവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. തൊട്ടടുത്ത അംഗൻവാടിയിലെ കുരുന്നുകളും ഈ വഴി തരണം ചെയ്ത് വേണം അംഗൻവാടിയിലെത്താൻ. കാലവർഷമായാൽ കുരുന്നുകൾക്ക് രക്ഷിതാക്കളുടെ സഹായം വേണം. 2017ൽ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. ഉടൻ ടാറിങ് നടത്തണമെന്ന് ബന്ധപ്പെട്ടവരോട് കലക്ടർ അഭ്യർഥിക്കുകയും ചെയ്തു. പേക്ഷ, റോഡി​െൻറ ശോച്യാവസ്ഥ ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഇതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തയാറെടുപ്പിലാണവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.