ചെങ്ങോടുമല ഖനനനീക്കം ഉപേക്ഷിക്കണം ^ഗ്രാമീണ വായനശാല

ചെങ്ങോടുമല ഖനനനീക്കം ഉപേക്ഷിക്കണം -ഗ്രാമീണ വായനശാല പേരാമ്പ്ര: പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോടുമലയിൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നരയംകുളം ഗ്രാമീണ വായനശാല യോഗം ആവശ്യപ്പെട്ടു. ജൈവ വൈവിധ്യത്തി​െൻറ കലവറയായ ഈ മലയെ തകർത്താൽ ഗ്രാമം നശിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. രാജൻ നരയംകുളം അധ്യക്ഷത വഹിച്ചു. എ.കെ. കണാരൻ സംസാരിച്ചു. സ്വീകരണം ഇന്ന് പേരാമ്പ്ര: ചെങ്ങോടുമല ക്വാറി മാഫിയ കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്ന് ജാമ്യം ലഭിച്ച ഖനനവിരുദ്ധ ആക്ഷൻ കമ്മിറ്റി പ്രവർത്തകർക്ക് ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് നരയംകുളം വരപ്പുറത്ത്താഴെ സ്വീകരണം നൽകും. തിക്കോടി രാമചന്ദ്രൻ അനുസ്മരണം നന്തിബസാർ: സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും സീനിയർ സിറ്റിസൺസ് ഫോറം സ്ഥാപക പ്രസിഡൻറുംകൂടിയായ തിക്കോടി രാമചന്ദ്രനെ അനുസ്മരിച്ചു. ചന്ദ്രശേഖരൻ തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ. ഹരിദാസ് സംസാരിച്ചു. തുടർന്നു നടന്ന കാവ്യാഞ്ജലി പരിപാടി ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു. എം.കെ. നായർ പുറക്കാട്, ഇ. കുമാരൻ പുറക്കാട്, ഇബ്രാഹിം തിക്കോടി, ഖാദർ പള്ളിക്കര എന്നിവർ കവിതകൾ അവതരിപ്പിച്ചു. തിക്കോടി നാരായണൻ അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ സ്വാഗതവും വി.പി. കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.