ചീങ്ങേരിയിലെ കുടിയേറ്റ ജനതയുടെ വിജയസമരത്തിന് അരനൂറ്റാണ്ട്

*കുടിയേറ്റ കർഷകർക്ക് പട്ടയം ലഭിച്ചതി​െൻറ 50ാം വാർഷികാഘോഷത്തിന് വിപുലമായ പരിപാടികൾ ചീങ്ങേരിയിലെ കുടിയേറ്റ ജനതയുടെ വിജയസമരത്തിന് അരനൂറ്റാണ്ട് കൽപറ്റ: വയനാടൻ മലയോര ജനത ചരിത്രത്തിന് സംഭാവന ചെയ്ത വിജയസമരത്തിന് അരനൂറ്റാണ്ട്. ചീങ്ങേരി കുടിയേറ്റ കർഷകർക്ക് പട്ടയം ലഭിച്ചതി​െൻറ 50ാം വാർഷികാഘോഷ സമാപനം മേയ് 26ന് നടക്കുമെന്ന് സംഘാടക സമിതി ചെയർപേഴ്സൻ എൻ.പി. കുഞ്ഞുമോൾ, കൺവീനർ എൻ.കെ. ജോർജ്, എ.എൻ. തങ്കച്ചൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 22 മുതൽ വിവിധ പരിപാടികളാണ് നടന്നുവരുന്നത്. ഏപ്രിൽ 22 മുതൽ മേയ് 12 വരെ പ്രാദേശിക സംഘാടക സമിതികളും കൂട്ടായ്മകളും സംഘടിപ്പിക്കും. േക്രാസ്കൺട്രി മത്സരം, 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ ഫുട്ബാൾ, വോളിബാൾ, ഷട്ടിൽ ബാഡ്മിൻറൺ മത്സരങ്ങൾ, 20ന് സാംസ്കാരിക സമ്മേളനവും കലാപരിപാടികളും നടക്കും. 22ന് കായിക മത്സരങ്ങളും 24ന് കർഷകർ അണിനിരക്കുന്ന ലോങ് മാർച്ച് നടക്കും. മേയ് 26ന് വൈകീട്ട് കുമ്പളേരി സമാപന യോഗത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. അമ്പലവയൽ, മീനങ്ങാടി എന്നിവിടങ്ങളിൽ അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. ചീങ്ങേരിയിലെ കുടിയേറ്റ ജനതയുടെ വിജയസമരത്തിന് അരനൂറ്റാണ്ട് തികയുമ്പോൾ പോരാട്ടത്തി​െൻറ വിജയമന്ത്രം പകർന്ന പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന എ.കെ.ജിയുടെ വയനാടൻ ഓർമകൾക്കുകൂടിയാണ് 50 വർഷം തികയുന്നത്. 1939 മുതൽ 1945 വരെ നടന്ന രണ്ടാം ലോകയുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമത്തെ നേരിടാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് 'ഗോ മോർ ഫുഡ്'. ഭക്ഷ്യവിളകൾ ഉൽപാദിപ്പിക്കാൻ കൃഷിക്കാർക്ക് സർക്കാർ ഭൂമി വിട്ടുകൊടുത്ത് കർഷകർക്ക് പുഞ്ചച്ചീട്ട് നൽകും. ഈ പദ്ധതിയെ തുടർന്നാണ് തിരുവിതാംകൂറിൽനിന്നടക്കം നൂറുകണക്കിന് കുടുംബങ്ങൾ വയനാട്ടിലേക്ക് കുടിയേറിയത്. അമ്പലവയൽ, മീനങ്ങാടി, മുട്ടിൽ പഞ്ചായത്തുകളിലായി കിടക്കുന്ന ചീങ്ങേരി പ്രദേശത്ത് കാട് വെട്ടിത്തെളിയിച്ച് കൃഷി ആരംഭിച്ചു. വന്യമൃഗങ്ങളെയും രോഗങ്ങളെയും അതിജീവിച്ചാണ് കർഷകർ കൃഷി നടത്തിയത്. 1952 ആയപ്പോഴേക്കും ഭൂമിയിൽനിന്ന് കുടിയിറങ്ങാൻ മദ്രാസ് സർക്കാറി​െൻറ നിർദേശമെത്തി. സർക്കാർനീക്കം കർഷകരെ ആശങ്കയിലാക്കി. കുടിയൊഴിപ്പിക്കലിനെതിരെ കാക്കവയലിൽ കർഷകസംഘം പൊതുയോഗം നടത്തി. ഇവിടെ എടുത്ത തീരുമാനപ്രകാരം മദ്രാസിൽ പോയി കോഴിപ്പുറത്ത് മാധവമേനോന് നിവേദനം നൽകുകയും കുടിയൊഴിപ്പിക്കൽ നിർത്തിവെക്കുകയും ചെയ്തു. എന്നാൽ, ഇടക്കിടെ കർഷകരെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ സർക്കാറി​െൻറ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്തു. 1952ലെ പാർലമ​െൻറ് തെരഞ്ഞെടുപ്പ് പ്രചാരണാർഥമാണ് എ.കെ.ജി വയനാട്ടിലെത്തുന്നത്. മീനങ്ങാടിയിൽ കർഷകസംഘം സ്വീകരണം നൽകി. കൃഷിഭൂമി കർഷകന് അവകാശപ്പെട്ടതാണെന്നും അത് നേടിയെടുക്കാൻ എല്ലാവരും ഒന്നിച്ചുനിന്ന് പോരാടണമെന്നും എ.കെ.ജി ആഹ്വാനം ചെയ്തു. എം.പി ആയതിനു ശേഷവും എ.കെ.ജി പലതവണ വയനാട്ടിൽ വരുകയും കർഷക സമരങ്ങൾക്ക് ആവശ്യമായ നേതൃത്വവും നിർദേശവും നൽകുകയും ചെയ്തു. തുടർന്ന് കർഷക സമരം ശക്തമായി. ഫാ. വടക്കൻ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കാളികളായി. പി.വി. വർഗീസ്വൈദ്യർ, പി.സി. വർക്കി, പി.എസ്. അബ്രഹാം, ചന്തുക്കുട്ടി നായർ, എൻ.സി. കുര്യാക്കോസ്, എൻ.പി. കുര്യാക്കോസ് തുടങ്ങിയവരും സമരങ്ങൾക്ക് നായകത്വം വഹിച്ചു. 1967ൽ അധികാരത്തിൽവന്ന ഇ.എം.എസ് സർക്കാറാണ് ചീങ്ങേരി മേഖലയിലെ കർഷകർക്ക് ഭൂമി പതിച്ചു നൽകാൻ തീരുമാനിച്ചത്. 1968 മുതൽ പട്ടയം ലഭ്യമാവുകയും 1972ൽ പൂർത്തിയാവുകയുംചെയ്തു. എണ്ണിയാലൊടുങ്ങാത്ത സമരങ്ങൾക്കും ത്യാഗങ്ങൾക്കുമൊടുവിലാണ് പട്ടയവിതരണം നടന്നത്. 50 വർഷം പിന്നിടുമ്പോൾ ആ പോരാട്ടവീര്യത്തെ പുതിയ തലമുറകളിലേക്കും പകരാനുള്ള ആവേശകരമായ ഒരുക്കത്തിലാണ് കുടിയേറ്റ കർഷകർ. പുൽപള്ളി ടൗണിലെ ട്രാഫിക് പരിഷ്കരണം: പൊലീസ് നടപടി ശക്തമാക്കി *വാഹനങ്ങൾ നിർത്തിയിടുന്നതിനെ ചൊല്ലി പൊലീസും വ്യാപാരികളും തമ്മിൽ തർക്കം പുൽപള്ളി: ടൗണിൽ ട്രാഫിക് പരിഷ്കരണം കുത്തഴിയാതിരിക്കാൻ പൊലീസ് നടപടി ശക്തമാക്കി. ഇതി​െൻറ ഭാഗമായി ശനിയാഴ്ച രാവിലെ മുതൽ പൊലീസ് അനധികൃത വാഹന പാർക്കിങ് നടത്തിയവരുടെ പേരിൽ പിഴ ഈടാക്കി. പൊലീസുകാരും ഹോം ഗാർഡ്മാരും നോ പാർക്കിങ്ങിൽ വാഹനങ്ങൾ നിർത്തരുതെന്ന് പറഞ്ഞ് രംഗത്ത് വന്നു. ഉച്ചവരെ നിർത്തിയിട്ട വാഹനങ്ങളുടെ നമ്പർ അടക്കം ഫോട്ടോയെടുത്ത് കൊണ്ടുപോയി. കടുത്ത നിലപാട് ആളുകളെ ദുരിതത്തിലാക്കിയതായി വ്യാപാരികൾ പറയുന്നു. സാധനങ്ങൾ വാങ്ങാൻ 15 മിനിറ്റ് സമയം മുമ്പ് തീരുമാനിച്ചിരുന്നെന്നും പിന്നീട് ട്രാഫിക് ഉപദേശക സമിതിയിലെ ചിലർ ചേർന്ന് സമയം അഞ്ച് മിനിറ്റാക്കി കുറക്കുകയായിരുന്നെന്നും പരാതിയുണ്ട്. അത്യാവശ്യകാര്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങൾ പോലും മിനിറ്റുകൾ പോലും നിർത്തിയിടാൻ അനുവദിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതേചൊല്ലി രാവിലെ ടൗണിൽ പൊലീസും വ്യാപാരികളും തമ്മിൽ തർക്കമുണ്ടായി. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡൻറി​െൻറയും മറ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കാൻ പൊലീസ് വീഴ്ച വരുത്തുകയാണെന്നാരോപിച്ച് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പഞ്ചായത്ത് ഓഫിസിന് മുന്നിൽ ടൂറിസ്റ്റ് വാഹനങ്ങൾ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ജനപ്രതിനിധികളുടെ സമരം. ഈ ഭാഗത്ത് ശനിയാഴ്ച ടൂറിസ്റ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചില്ല. SATWDL26 പുൽപള്ളി ടൗണിൽ പാർക്കിങ്ങിനെ ചൊല്ലി വ്യാപാരികളും പൊലീസും തമ്മിൽ നടന്ന വാക്തർക്കം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.