തിരുവമ്പാടി മണ്ഡലം യൂത്ത് കാരവൻ ശ്ര​േദ്ധയമായി

കൊടിയത്തൂർ: ചെറുവാടി ചാലിയാർ പുഴയോരത്ത് തിരുവമ്പാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യൂത്ത് കാരവൻ സംഘടിപ്പിച്ചു. സംസ്ഥാന യൂത്ത് ലീഗ് പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. സുനീർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം, വി.കെ. ഹുസൈൻ കുട്ടി, സി.കെ. കാസിം, കെ.വി. അബ്ദുറഹിമാൻ, പി.ജി. മുഹമ്മദ്, സാജിദ് നടുവണ്ണൂർ, കെ.കെ. നവാസ്, ഇ.പി. ബാബു, സലാം തേക്കുംകുറ്റി, എം.ടി. സൈദ് ഫസൽ, ടി.ടി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.പി.എ. ജലീൽ സ്വാഗതവും ട്രഷറർ റാഫി മുണ്ടുപാറ നന്ദിയും പറഞ്ഞു. മണ്ഡലത്തി​െൻറ സാംസ്കാരിക ചരിത്രവും സംഘടന ചരിത്രവും ഉൾക്കൊള്ളുന്ന പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.