വനിത ലീഗ് പ്രതിഷേധിച്ചു

മാവൂർ: ജമ്മു-കശ്മീരിൽ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വനിത ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ആലിഹസൻ ഉദ്ഘാടനം ചെയ്തു. വി.കെ. ഷരീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഉമ്മർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബർ കണ്ണാറ സുബൈദ, പി.എം. ഹാജറ, വി.കെ. ലിജി, ഹൈറുന്നിസ, കെ.പി. സുലൈഖ, ഇ.പി. സാബിറ, സി. സാറ, കെ. ലൈല, വി.എം. ആയിഷ, മുംതസ് ഊർക്കടവ് എന്നിവർ സംസാരിച്ചു. പി.ടി. സുബൈദ സ്വാഗതവും പി.പി. ഷരീഫ നന്ദിയും പറഞ്ഞു. പ്രേംദാസിന് മാവൂരി​െൻറ ആദരം മാവൂർ: 2017ലെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ യേശുദാസ് പാടിയ ഗാനത്തി​െൻറ രചയിതാവ് പ്രേംദാസ് ഗുരുവായൂരിന് മാവൂർ പൗരാവലി സ്വീകരണം നൽകി. വിദ്യാഭ്യാസകാലം ഉൾപ്പടെ 35 വർഷത്തോളം മാവൂരിൽ താമസിച്ച പ്രേംദാസ് ആയിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പുരുഷൻ കടലുണ്ടി എം.എൽ.എ പ്രേംദാസിനെ പൊന്നാടയണിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് ഉപഹാരം നൽകി. എം. ധർമജൻ കാഷ് അവാർഡ് സമ്മാനിച്ചു. കെ.പി. വിജയൻ അധ്യക്ഷത വഹിച്ചു. മാവൂർ വിജയൻ, എം. ഉസ്മാൻ, ഇ.എം. ജയപ്രകാശ്, കെ.എസ്. രാമമൂർത്തി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.