ആരോഗ്യവകുപ്പ് പരിശോധന; രണ്ടു കെട്ടിടങ്ങൾക്ക് നോട്ടീസ്

മാവൂർ: ആരോഗ്യവകുപ്പ് ശനിയാഴ്ച മാവൂരിൽ പരിശോധന നടത്തി. പകർച്ചവ്യാധിക്കെതിരെ ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാറും നടപ്പാക്കുന്ന 'ജാഗ്രത', 'ഹെൽത്തി കേരള' പദ്ധതികളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി കലക്ടറുടെ നിർദേശ പ്രകാരം നടപ്പാക്കുന്ന 'ഗരിമ' പദ്ധതിയുടെയും ഭാഗമായാണ് പരിശോധന. രണ്ട് കെട്ടിടങ്ങളിൽ അപാകത കണ്ടെത്തി നോട്ടീസ് നൽകി. കൽപ്പള്ളിയിൽ ആരാധനാലയത്തി​െൻറ കിണർ മലിനപ്പെടുത്തി ലൈസൻസില്ലാതെ ഇടുങ്ങിയ മുറികളിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചതിന് സ്ഥാപന ഭാരവാഹിക്ക് നോട്ടീസ് നൽകി. നിർമാണം പൂർത്തിയായിട്ടില്ലാത്ത കെട്ടിടത്തി​െൻറ രണ്ടാം നിലയിൽ നാലു മുറികളിലായി 20ൽപരം ആളുകളെ പാർപ്പിച്ചതിനും മലിന കിണർ വെള്ളം ഉപയോഗിച്ചതിനുമാണ് തെങ്ങിലക്കടവ് ചെറുപുഴയോരത്തെ കെട്ടിട ഉടമക്ക് നോട്ടീസ് നൽകിയത്. ഹെൽത്ത് ഇൻസ്പക്ടർ പി. ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനകൾ പൂർത്തീകരിക്കാത്തതിന് കഴിഞ്ഞ ദിവസം കലക്ടർ നടത്തിയ അവലോകന യോഗത്തിൽ ഗ്രാമ പഞ്ചായത്തിനെയും ആരോഗ്യ വകുപ്പിനെയും വിമർശിച്ചിരുന്നു. മാവൂർ അങ്ങാടിയിൽ പുതിയതായി പ്രവർത്തനമാരംഭിച്ച മത്സ്യ -മാംസ മാർക്കറ്റിലെ മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹെൽത്ത് ഇൻസ്പക്ടർ പഞ്ചായത്തിന് കത്ത് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.