സൗജന്യ ഗ്യാസ് വിതരണം തുടങ്ങി

മുക്കം: പ്രധാനമന്ത്രിയുടെ ഉജ്ജ്വൽ യോജനയുടെ കീഴിൽ തിരുവമ്പാടി സിമ്പിൾ ഇൻഡയിൻ . തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമാണ് ഗ്യാസ് കണക്ഷൻ നൽകുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് അധ്യക്ഷത വഹിച്ചു. എൽ.പി.ജി ക്ലിനിക് ബിന്ദു ജയകുമാറും എൽ.പി.ജി സുരക്ഷ പദ്ധതി കെ. ആയിഷക്കുട്ടി സുൽത്താനും എൽ.പി.ജി റീന പ്രകാശും ഉദ്ഘാടനം ചെയ്തു. സിമ്പിൾ ഇൻഡയിൻ മാനേജർ എൻ.കെ. ജുംന ആമിന പദ്ധതി വിശദീകരിച്ചു. ബേബി മാമ്പറ്റ, അബ്ദുല്ല എന്നിവർ സംസാരിച്ചു. പട്ടികജാതി -വർഗക്കാരും സൗജന്യ റേഷൻ വാങ്ങുന്നവരുമായ ഗ്യാസ് കണക്ഷൻ ഇല്ലാത്തവർക്ക് സൗജന്യ കണക്ഷൻ ലഭിക്കും. സിലിണ്ടറും സ്റ്റൗവും സൗജന്യമാണ്. മോറൽ സ്കൂള്‍ സമാപന സമ്മേളനം പൂനൂർ: മുബാറക് അറബിക് കോളജ് കാമ്പസില്‍ എം.എസ്.എമ്മി‍​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവധിക്കാല ദശദിന മോറൽ സ്കൂള്‍ സമാപന സമ്മേളനം മണ്ഡലം കെ.എൻ.എം സെക്രട്ടറി കെ. സുലൈമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുൽ സലാം മാസ്റ്റര്‍, ഷാനവാസ്, ആസിം ബക്കര്‍, സവാദ്, ഉമർ സ്വബാഹ്, അനീസ്‌ റഹ്മാന്‍, മുഹമ്മദ്‌ സഹല്‍, ശാക്കിര്‍ കാന്തപുരം, ഷാലു മിശാൽ, ആസിഫ് അമീൽ, മുഹമ്മദ്‌ സ്വാലിഹ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.