കൊടുവള്ളിയിൽ കഞ്ചാവുമായി പിടിയിലായവർ റിമാൻഡിൽ

കൊടുവള്ളി: കൊടുവള്ളിയിൽ വിൽപനക്കായി കാറിൽ കൊണ്ടുവന്ന 20 ലക്ഷം രൂപ വിലവരുന്ന രണ്ടു കിലോ കഞ്ചാവുമായി പിടിയിലായവരെ താമരശ്ശേരി കോടതി വ്യാഴാഴ്ച റിമാൻഡ് ചെയ്തു. മലപ്പുറം അങ്ങാടിപ്പുറം പുത്തനങ്ങാടി ആണ്ടിയാൻപറമ്പിൽ മുഹമ്മദ് ഉസ്സയിൻ എന്ന സദ്ദാം (25), പാലത്തിങ്ങൽ മുഹമ്മദ് റിയാസ് (28), കക്കാട്ടുമ്മൽ മുർഷിദ് (23), അങ്ങാടിക്കോടൻ വീട്ടിൽ ആശിഖ് (23) എന്നിവരാണ് ബുധനാഴ്ച കൊടുവള്ളിയിലെ മുക്കിലങ്ങാടിയിൽ പിടിയിലായത്. ഇവർ സഞ്ചരിച്ച മാരുതി റിറ്റ്സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിൽ കഞ്ചാവുമായി യാത്രചെയ്ത് ആവശ്യക്കാർക്ക് മൊത്തമായും ചില്ലറയായും വിൽപന നടത്തുകയാണ് ഇവർ ചെയ്തുവന്നിരുന്നത്. കാർ മുക്കിലങ്ങാടിയിൽ നിർത്തി കഞ്ചാവ് ചെറിയ പൊതികളാക്കുന്നതിനിടെയാണ് ഇവർ പൊലീസി​െൻറ പിടിയിലാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.