ഹർത്താൽ അക്രമം: പോപുലർ ഫ്രണ്ട്​ പ്രവർത്തകൻ അറസ്​റ്റിൽ

ഫറോക്ക്: ഹർത്താലിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബേപ്പൂർ ഡിവിഷൻ പ്രസിഡൻറ് നല്ലളം കളരിക്കൽ സജീറിനെയാണ് (34) ബേപ്പൂർ പൊലീസ് അറസ്റ്റ്ചെയ്തത്. ഉച്ചക്ക് ഒരുമണിയോടെയാണ് ബേപ്പൂർ ഹൈസ്കൂളിനടുത്തുള്ള അക്ഷയ സ​െൻററിനടുത്തു വെച്ച് ഇയാൾ പിടിയിലാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഹർത്താലിൽ പൊലീസിനെ ൈകയേറ്റം ചെയ്തു, നിർബന്ധപൂർവം കടകളടപ്പിച്ചു, അന്യായമായി സംഘം ചേർന്നു, പൊലീസി​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. പ്രതിയെ ഇൗ മാസം 30 വരെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.