സി.പി.എം പ്രവർത്തകരുടെ ഭീഷണിയിൽ വീടുവിട്ട കുടുംബത്തെ വി.എം. സുധീരൻ സന്ദർശിച്ചു

താമരേശ്ശരി: സി.പി.എം പ്രവർത്തകരുടെ ഭീഷണിമൂലം വീടുവിട്ട കുടുംബത്തെ വി.എം. സുധീരൻ സന്ദർശിച്ചു. കോടഞ്ചേരി വേളേങ്കാട് തേനാക്കുഴിയിൽ സിബിയുടെയും ഭാര്യ ജ്യോത്സ്നയുടെയും താമരശ്ശേരി പള്ളിപ്പുറം വെണ്ടേക്ക്മുക്കിലെ വാടക വീട്ടിലാണ് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ എത്തിയത്. തീർത്തും മനുഷ്യാവകാശലംഘനമാണ് ഈ കുടുംബത്തിനുനേരെയുണ്ടായിട്ടുള്ളതെന്നും സി.പി.എം ഈ കുടുംബത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സ്ഥലവും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന അവസ്ഥയാണ് ഇവർക്കുള്ളത്. സി.പി.എം പ്രവർത്തകർ കൈയും കാലും വെട്ടുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി ഉൗരുവിലക്ക് കൽപിച്ചിരിക്കുകയാണ്. സ്വന്തം വീടുപേക്ഷിച്ച് താമരേശ്ശരിയിൽ വാടകക്കു താമസിക്കുന്ന വീടും ഇപ്പോൾ ആക്രമിച്ചിരിക്കുകയാണ്. ഇങ്ങനെയായാൽ അടുത്ത കണക്കെടുപ്പിൽ കേരളം മനുഷ്യാവകാശലംഘനത്തിൽ ഒന്നാംസ്ഥാനത്തെത്തുമെന്നും അദ്ദേഹം പരിഹസിച്ചു. കെ.സി. അബു, ജില്ല പഞ്ചായത്ത് മെംബർ വി.ഡി. ജോസഫ്, ഡി.സി.സി സെക്രട്ടറി ഹബീബ് തമ്പി, സണ്ണി കാപ്പാട്ടുമല എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. വീട് കല്ലെറിഞ്ഞു തകർത്തതായി പരാതി താമരശ്ശേരി: വേളേങ്കാട് തേനാക്കുഴി സിബിയുടെ താമരശ്ശേരിയിലെ വാടക വീട് കല്ലെറിഞ്ഞു തകർത്തതായി പരാതി. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ഗർഭസ്ഥ ശിശു ആക്രമണത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇരകളായ കോടഞ്ചേരി വേളങ്കോട് താമസിച്ചുവരുകയായിരുന്ന സിബിയും കുടുംബവും സി.പി.എം പ്രവർത്തകരുടെ ഭീഷണിയെ ഭയന്നാണ് താമരേശ്ശരി വെണ്ടേക്ക്മുക്കിൽ വാടക വീട്ടിൽ താമസിക്കാൻ തുടങ്ങിയത്. ആക്രമണത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് ഇവർ പറയുന്നത്. താമരശ്ശേരി അക്ഷയ സ​െൻററിൽ വ്യാപക ക്രമക്കേട് കണ്ടെത്തി സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ ഇരട്ടിയിലധികം രൂപ പല സേവനങ്ങൾക്കും ഇവിടെ ഈടാക്കുന്നതായി തെളിഞ്ഞു താമരശ്ശേരി: താമരശ്ശേരി അക്ഷയകേന്ദ്രത്തിൽ അമിത ചാർജ് ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജില്ല കലക്ടറുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. വിവിധ സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ ഇരട്ടിയിലധികം രൂപ പല സേവനങ്ങൾക്കും ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇതിനു മുമ്പും സസ്പെൻഷനടക്കമുള്ള ശിക്ഷാ നടപടികൾക്ക് വിധേയമായിട്ടുണ്ടെങ്കിലും എല്ലാം മറികടന്നാണ് സ​െൻറർ പ്രവർത്തിച്ചുവരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സർട്ടിഫിക്കറ്റുകൾ, ആധാർ, മറ്റു രേഖകൾ എന്നിവക്ക് എത്തുന്നവരെ വട്ടംകറക്കുന്ന സമീപനമാണെന്ന് നിരന്തര പരാതിയുണ്ടായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീ എസ്. വാര്യർ, റവന്യൂ ഇൻസ്പെക്ടർ അനുപമ എന്നിവരാണ് അക്ഷയ സ​െൻററിൽ പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.