കൗതുകമായി 'കലാബാഷ്' പഴം

കോടഞ്ചേരി: മലയോരപ്രദേശമായ മുണ്ടൂർ ഭാഗത്തെ കര്‍ഷകനായ തെക്കേടത്ത് സാബുവി​െൻറ കൃഷിയിടത്തില്‍ വിളഞ്ഞ 'കലാബാഷ്' പഴം കൗതുകമാകുന്നു. 20 ഇഞ്ച് വരെ വ്യാസമുള്ള പഴത്തി​െൻറ കട്ടിയുള്ള പുറന്തൊലിക്ക് കടുംപച്ച നിറമാണ്. ഏറെ ഔഷധഗുണങ്ങളുള്ള അലങ്കാരവൃക്ഷത്തി​െൻറ ഗണത്തിൽപെടുന്നതാണ് കലാബാഷ് മരം. മരുന്നുകളുടെ നിർമാണത്തിന് ഈ മരത്തി​െൻറ ഫലങ്ങളും ഇലകളും വ്യാപകമായി ഉപയോഗിക്കുന്നു. ഉദരരോഗങ്ങൾ, ശ്വാസ സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ മരുന്നുകളുടെ നിർമാണത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. റോഡിനോട് ചേര്‍ന്ന വീട്ടുമുറ്റത്ത് വിളഞ്ഞുനില്‍ക്കുന്ന പഴം അതി​െൻറ ആകൃതിയില്‍ ആകര്‍ഷണീയമായതിനാല്‍ വിനോദ സഞ്ചാരികളടക്കം ഇവിടെ എത്തുന്നു. പ്രാദേശികമായി ഇത് ഉമ്മര്‍ക്കാ പഴം എന്നുകൂടി അറിയപ്പെടുന്നുണ്ട്. ഈ പഴത്തി​െൻറ ജന്മദേശം തെക്കേ അമേരിക്കയാണ്. റോഡ് സുരക്ഷക്ക് ഭീഷണിയായി ഫ്ലക്സ് ബോർഡുകൾ ഈങ്ങാപ്പുഴ: ടൗണി​െൻറ ഹൃദയഭാഗത്ത് വാഹനഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ഭീഷണിയായി പരസ്യ ബോർഡുകൾ. ഈങ്ങാപ്പുഴ ബസ്സ്റ്റാൻഡിൽനിന്ന് പുറത്തേക്കുപോകുന്ന പാതയും കാക്കവയൽ റോഡും ദേശീയപാതയിൽ എത്തിച്ചേരുന്ന മുക്കവലയിലുമാണ് വാഹനങ്ങളുടെ ഗതിവിഗതികൾക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പരസ്യബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കണ്ണപ്പകുണ്ട് കിണർ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പകുണ്ടിൽ നിലവിലുള്ള കിണർ കാണിച്ച് പദ്ധതിവിഹിതം തട്ടിയെടുത്ത മെംബറും സി.പി.എം ഉന്നത നേതൃത്വവും നടത്തിയ അഴിമതി പുറത്തുകൊണ്ടുവരാൻ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി ആവശ്യപ്പെട്ടു. പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഭരണം ആകെ താളംതെറ്റിയിരിക്കുന്നു. പഞ്ചായത്ത് പ്രസിഡൻറിനെ നോക്കുകുത്തിയാക്കി ഭരണത്തെ അഴിമതി നടത്താനുള്ള വേദിയാക്കി സി.പി.എം മാറ്റിയിരിക്കുകയാണ്. അന്വേഷണം നടത്തി അഴിമതിക്കാരെ പുറത്തുകൊണ്ടുവന്നില്ലെങ്കിൽ തുടർ സമരം ശക്തമാക്കുമെന്ന് അബ്ദുറഹ്മാൻ ഇടക്കുനി പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡൻറ് നാസർ പുഴങ്കര അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആയിഷകുട്ടി സുൽത്താൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത്, രാജു പുലിയാലുങ്കൽ, റിയാസ്, രാജൻ ഇല്ലിമുട്ടിൽ, ബീന തങ്കച്ചൻ, സലോമി സലിം, ജയശ്രീ ഷാജി, ഗഫൂർ ഒതയോത്ത്, കെ.സി. ചാക്കോ, സുബൈർ തുമ്പംപറമ്പിൽ എന്നിവർ സംസാരിച്ചു. ഷിജു ഐസക് സ്വാഗതവും റെജി വെള്ളാപ്പള്ളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.