ആനക്കാംപൊയിൽ റോഡ്: കോൺഗ്രസ് സമരം തട്ടിപ്പ് ^എൽ.ഡി.എഫ്

ആനക്കാംപൊയിൽ റോഡ്: കോൺഗ്രസ് സമരം തട്ടിപ്പ് -എൽ.ഡി.എഫ് തിരുവമ്പാടി: ആനക്കാംപൊയിൽ റോഡ് റീ ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് ഇടതുമുന്നണി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പത്ത് മീറ്റർ വീതിയിൽ റോഡ് ടാറിങ്ങിന് ബജറ്റിൽ തുക വകയിരുത്തിയതാണ്. എന്നാൽ, റോഡ് വീതി കൂട്ടുന്നതിന് സ്ഥലം വിട്ട് കൊടുക്കാതെ തടസ്സം നിൽക്കുന്നത് കോൺഗ്രസ് പ്രവർത്തകരാണ്. വസ്തുത ഇതായിരിക്കെ കോൺഗ്രസ് സമരം പരിഹാസ്യമാണ്. ജോളി ജോസഫ്, വി.കെ. പീതാംബരൻ, ജോയി അഗസ്റ്റിൻ, പി.സി. ഡേവിഡ്, സി. ഗണേഷ് ബാബു, കെ.ഡി. ആൻറണി, സുനിൽ ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.