ബി.സി. റോഡിൽ പുതിയ മേൽപ്പാലം; എം.എൽ.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

ഫറോക്ക്: ചെറുവണ്ണൂർ-ബി.സി. റോഡ് വികസനത്തി​െൻറ ഭാഗമായി ചെറുവണ്ണൂരിലെ റെയിൽവേ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും എം.എൽ.എയും സ്ഥലം സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ വി.കെ.സി. മമ്മദ്കോയ എം.എൽ.എയും സതേൺ റെയിൽവേ അസിസ്റ്റൻറ് എൻജിനീയർ അബ്ദുൽ അസീസും സംഘവുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. 2017 ബജറ്റിൽ റോഡ് വികസനത്തിനും സ്ഥലം ഏറ്റെടുപ്പിനുമായി ഇരുപത്തിയഞ്ച് കോടി രൂപ നീക്കിെവച്ചിരുന്നു. ബി.സി. റോഡ്-ചെറുവണ്ണൂർ പാത യാഥാർഥ്യമായാൽ ബേപ്പൂർ തുറമുഖവുമായുള്ള ഗതാഗതം സുഗമമാവും. നിലവിലെ പാലം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ മേൽപാലമാണ് നിർമിക്കുക. റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം പൊതുമരാമത്ത് ഉദ്യോഗസ്ഥരായ വിനുകുമാർ, പ്രസാദ്, പി. രാധാകൃഷ്ണൻ, കൗൺസിലർമാരായ പി.പി. ബീരാൻകോയ, പേരോത്ത് രാജീവൻ, റോഡ് വികസന കമ്മിറ്റി പ്രവർത്തകരായ പള്ളത്ത് പത്മനാഭൻ, ബഷീർ കുണ്ടായിത്തോട്, കെ. വിശ്വനാഥൻ, അബ്ദുൽ ഗഫൂർ തുടങ്ങിയവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.