പോക്​സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ആക്രമിച്ചതായി പരാതി; പ്രതിയടക്കം രണ്ടുപേർ അറസ്​റ്റിൽ

ബാലുശ്ശേരി: പോക്സോ കേസിൽ ഹൈകോടതി ജാമ്യത്തിൽ ഇറങ്ങിയ പ്രതി സുഹൃത്തുക്കളോടൊപ്പം സംഘംചേർന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തിയതായും പരാതി. പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ. കണ്ണാടിപ്പൊയിൽ മാഞ്ചോലക്കൽതാഴെ അക്ഷയ്, അശ്വിൻ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന കണ്ണാടിപ്പൊയിൽ ഉണ്ണികൃഷ്ണൻ ഒളിവിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ പയ്യോളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതിയായ അക്ഷയ്നെ മൂന്നുമാസങ്ങൾക്കുശേഷം ഇക്കഴിഞ്ഞ 14നാണ് അറസ്റ്റ് ചെയ്തത്. ഹൈകോടതിയിൽനിന്നും ജാമ്യം നേടിയ അക്ഷയ്നെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അക്ഷയ്യും സംഘവും ചേർന്ന് താഴെ ചെമ്പായി ഭരതനെ ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റ ഭരതൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഭരതൻ ആക്ഷൻ കമ്മിറ്റി പ്രവർത്തനവുമായി സഹകരിച്ചിരുന്നു. ഇതി​െൻറ പേരിലാണ് ഭീഷണിയും കൈയേറ്റ ശ്രമങ്ങളും നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെയും സംഘംചേർന്ന് ഭീഷണി മുഴക്കിയതായി നാട്ടുകാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.