ലൈഫ് മിഷൻ: 11 തദ്ദേശസ്​ഥാപനങ്ങൾ ഭവനനിർമാണം പൂർത്തിയാക്കി

കോഴിക്കോട്: ഭവനരഹിതർക്കായി തദ്ദേശസ്ഥാപനങ്ങൾവഴി നടപ്പാക്കുന്ന സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ ജില്ലയിൽ 11 തദ്ദേശ സ്ഥാപനങ്ങൾ ഭവനനിർമാണം നൂറുശതമാനവും പൂർത്തിയാക്കി. ഒഞ്ചിയം, എടച്ചേരി, തൂണേരി, മരുതോങ്കര, കൂടരഞ്ഞി, കടലുണ്ടി, പെരുവയൽ, കൂരാച്ചുണ്ട്, ഒളവണ്ണ പഞ്ചായത്തുകളും വടകര ബ്ലോക്ക് പഞ്ചായത്തും രാമനാട്ടുകര മുൻസിപ്പാലിറ്റിയുമാണ് വീടുനിർമാണം പൂർത്തീകരിച്ചത്. 7299 വീടുകളിൽ 3381 വീടുകളുടെ നിർമാണമാണ് പൂർത്തിയായിരിക്കുന്നത്. ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണ്. മേയ് അവസാനത്തോടെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ലൈഫ് മിഷൻ അവലോകന യോഗത്തിൽ ലൈഫ് മിഷൻ ഡപ്യൂട്ടി സി.ഇ.ഒ സാബുക്കുട്ടൻ, േപ്രാജക്ട് ഡയറക്ടർ രവീന്ദ്രൻ, പ്ലാനിങ് ഓഫിസർ ഷീല, മിഷൻ േപ്രാഗ്രാം മാനേജർമാരായ അനീഷ്, ഫൈസി, ജില്ലാ മിഷൻ കോർഡിനേറ്റർ ജോർജ്, ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആദിവാസി മേഖലയിൽ സാമൂഹികസാക്ഷരതക്ക് തുടക്കം കോഴിക്കോട്: ജില്ല സാക്ഷരത മിഷ​െൻറ നേതൃത്വത്തിൽ ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട പട്ടികവർഗ കോളനികളിൽ സാമൂഹികസാക്ഷരത വിദ്യാഭ്യാസ പദ്ധതി ആരംഭിക്കും. പട്ടികവർഗ വിഭാഗത്തി​െൻറ സമഗ്രപുരോഗതി ലക്ഷ്യമിട്ട്് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണവും ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. സമ്പൂർണ സാക്ഷരത നേടി 20 വർഷം പിന്നിട്ടിട്ടും ആദിവാസി മേഖലയിൽ സാക്ഷരത കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവിൽനിന്നാണ് പദ്ധതിക്ക് രൂപം നൽകിയത്. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ ജില്ലാ സാക്ഷരത സമിതി മെംബർ പ്രഫ. കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പാഠപുസ്തകങ്ങൾ കോടഞ്ചേരി പഞ്ചായത്ത്് േപ്രരക് സജികുമാർ, മേരി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറിൽനിന്നും ഏറ്റുവാങ്ങി. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ എം.ഡി വത്സല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. ഡി ഫിലിപ്പ്, എ.കെ ബാലൻ, പി.പി. സിറാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.