​െഎ.ടി കോഒാഡിനേറ്റർമാരായി അധ്യാപകരെ നിയമിക്കണം

കോഴിക്കോട്: വിദ്യാലയങ്ങളിൽ പി.ടി.എ സഹായത്തോടെ കമ്പ്യൂട്ടർ അധ്യാപകരായി ജോലിചെയ്യുന്ന അധ്യാപകരെ െഎ.ടി അറ്റ് സ്കൂളി​െൻറ കീഴിൽ െഎ.ടി കോഒാഡിനേറ്റർമാരായി നിയമിക്കണമെന്ന് കെ.പി.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ നടന്ന കമ്പ്യൂട്ടർ ടീച്ചേഴ്സ് ഉത്തരമേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. നിലവിൽ വിദ്യാലയങ്ങളിലെ െഎ.ടി ലാബുകളുടെ കാര്യക്ഷമമായ പ്രവർത്തനം കമ്പ്യൂട്ടർ അധ്യാപകരുടെ സഹായത്തോടെയാണ് നടന്നുവരുന്നത്. െഎ.ടി പഠനം കാര്യക്ഷമമാക്കുന്നതി​െൻറ ഭാഗമായി അവധിക്കാല പരിശീലനത്തിൽ കമ്പ്യൂട്ടർ അധ്യാപകരെയും ഉൾപ്പെടുത്തുക, െഎ.ടി.ക്ക് പിരീഡ് അനുവദിക്കുക, കമ്പ്യൂട്ടർ ടീച്ചേഴ്സിന് സർക്കാർ ഒാണറേറിയം നൽകുക എന്നീ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. കോഴിക്കോട് ജില്ല പ്രസിഡൻറ് എൻ. ശ്യാംകുമാറി​െൻറ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പറമ്പാട്ട് സുധാകരൻ, പി.കെ. അജിത്കുമാർ, സംസ്ഥാന സെക്രട്ടറി ഇ. പ്രദീപ്കുമാർ, വി.കെ. അരവിന്ദൻ, ജില്ല സെക്രട്ടറി ടി. അശോക്കുമാർ, സംസ്ഥാന മീഡിയ സെൽ ചെയർമാൻ എൻ. ബഷീർ, ട്രഷറർ ഷാജു പി. കൃഷ്ണൻ, ടി.കെ. സരിത, െഎ. സാബിറ, കെ.ഒ. രാജി എന്നിവർ സംസാരിച്ചു. ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം കോഴിേക്കാട്: ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാഫോറം 10 രൂപ അടച്ചാൽ ഒാഫിസിൽ നേരിട്ട് ലഭിക്കും. ഏഴാം ക്ലാസ് പരീക്ഷ എഴുതിയവർക്ക് അപേക്ഷിക്കാം. മേയ് നാലിന് നടക്കുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 100 വിദ്യാർഥികൾക്കാണ് പ്രവേശനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് രണ്ട് വൈകുന്നേരം നാല് വരെ. ഫോൺ: 0495 2380119.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.