ശുചിത്വമില്ല: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം അടപ്പിച്ചു

*തിരുവമ്പാടി റബർ കമ്പനിയുടെ കീഴിലെ കേന്ദ്രമാണ് പൂട്ടിച്ചത് തിരുവമ്പാടി: ശുചിത്വം പാലിക്കാത്തതിനാൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രം ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് അടപ്പിച്ചു. തിരുവമ്പാടി റബർ കമ്പനിയുടെ കീഴിലെ സ്ഥലത്തെ കേന്ദ്രമാണ് പൂട്ടിച്ചത്. ഗ്രാമപഞ്ചായത്തംഗം കെ.ആർ. ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ സച്ചിദാനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.